ഫ്ലോറിഡ : യു.എസിൽ കുട്ടികൾക്കെതിരെയുള്ള ലൈംഗിക ചൂഷണ കേസിൽ മൂന്ന് ഡിസ്നി വേൾഡ് ജീവനക്കാർ ഉൾപ്പെടെ 17 പേർ അറസ്റ്റിലായി. 13കാരിയെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയതിന് ഡിസ്നി വേൾഡ് ജീവനക്കാരായ സാവന്ന മഗ്രൂ, ജൊനാഥൻ മഗ്രൂ എന്നിവരെ സ്റ്റിംഗ് ഓപ്പറേഷനിലൂടെയാണ് കുടുക്കിയത്. 26കാരനായ കെന്നത് ജേവിയർ അക്വിനോയാണ് അറസ്റ്റിലായ മറ്റൊരു ഡിസ്നി വേൾഡ് ജീവനക്കാരൻ. സാവന്ന മഗ്രൂ, ജൊനാഥൻ മഗ്രൂ എന്നിവർ അറസ്റ്റിലാകുമ്പോൾ കമ്പനിയിൽനിന്ന് അവധിയിലായിരുന്നുവെന്ന് ഡിസ്നി വേൾഡ് വക്താവ് അറിയിച്ചു. കെന്നത് ജേവിയർ അക്വിനോ എന്നൊരാൾ കമ്പനിയിൽ ജോലി ചെയ്യുന്നില്ലെന്നാണ് ഡിസ്നി വേൾഡ് അധികൃതരുടെ വാദം. ഓപ്പറേഷൻ ചൈൽഡ് പ്രൊട്ടക്ടർ എന്ന അന്വേഷണത്തിലൂടെ 26നും 47നും ഇടയിൽ പ്രായമുള്ള 17 പേരാണ് അറസ്റ്റിലായതെന്ന് പൊലീസ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |