ആഡിസ് അബാബ: എത്യോപ്യയിൽ യുനസ്കോയുടെ പട്ടികയിലുള്ള ലോക പൈതൃക കേന്ദ്രം ലാലിബേല ഭീകരർ പിടിച്ചെടുത്തതായി റിപ്പോർട്ട്. ടിഗ്രേ പീപ്പിൾസ് ലിബറേഷൻ ഫ്രണ്ട് എന്ന ഭീകരസംഘടനയാണ് എത്യോപ്യയിൽ ഭരണകൂടത്തിനെതിരെ പോരാടുന്നത്.
പൈതൃക നഗരത്തിലേക്ക് ഭീകരർ എത്തുമ്പോൾ ഒരു സുരക്ഷാ ഉദ്യോഗസ്ഥർപോലും ഉണ്ടായിരുന്നില്ലെന്ന് പ്രദേശവാസികൾ പറഞ്ഞു. സംഭവത്തിൽ എത്യോപ്യൻ ഭരണകൂടം പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ നവംബറിൽ ആരംഭിച്ച ആഭ്യന്തര പോരാട്ടത്തിൽ ഭീകരർ സൈനിക ക്യാമ്പുകൾ ആക്രമിച്ച് വൻതോതിൽ ആയുധങ്ങൾ കൈക്കലാക്കുന്നുവെന്ന് എത്യോപ്യൻ ഭരണകൂടം ആരോപിച്ചു. അയൽരാജ്യമായ എറിത്രിയ എത്യോപ്യക്ക് സൈനിക സഹായം വാഗ്ധാനം ചെയ്തിട്ടുണ്ട്.
ഒറ്റക്കല്ലിൽ തീർത്ത പ്രസിദ്ധമായ സെന്റ് ജോർജ്ജ് പള്ളിയാണ് ശിലായുഗ കാലത്തെ നഗരമായ ലാലിബേലയുടെ പ്രധാന സവിശേഷത. പുരാതനകാലത്തെ നിരവധി നിർമ്മിതികൾ ഉള്ള ഈ പ്രദേശം അറിയപ്പെടുന്ന വിനോദസഞ്ചാര കേന്ദ്രവുമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |