വാഷിംഗ്ടൺ: രോഗപ്രതിരോധ ശേഷി കുറഞ്ഞവർക്ക് ബൂസ്റ്റർ ഡോസ് നൽകണമെന്നതിനെ പിന്തുണച്ച് യു.എസിലെ പ്രമുഖ പകർച്ചവ്യാധി നിയന്ത്രണ വിദഗ്ധൻ ആന്റണി ഫൗച്ചി. വാക്സിനെടുത്ത എല്ലാവർക്കും ബൂസ്റ്റർ ഡോസ് നൽകുന്നതിന് മുൻപ് രോഗപ്രതിരോധ ശേഷി കുറഞ്ഞവർക്ക് മുൻഗണന നല്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അവയവ മാറ്റം, കീമോ തെറാപ്പി എന്നിവർക്ക് വിധേയമാകുന്നവരിൽ താരതമ്യേന രോഗ പ്രതിരോധ ശേഷി കുറവാണ്. ഇങ്ങനെയുള്ളവരിൽ രണ്ട് ഡോസ് വാക്സിൻ പൂർണ്ണമായും ഫലപ്രദമായിട്ടില്ല. അതിനാൽ ഇവർക്ക് ബൂസ്റ്റർ ഡോസ് നല്കുന്നതിന് പ്രഥമ പരിഗണന നല്കണം. യു.എസിൽ ഡെൽറ്റ കേസുകളുടെ എണ്ണം വർദ്ധിച്ച് വരുന്നത് കടുത്ത ആശങ്കയ്ക്കിടയാക്കിയിരിക്കുകയാണ്. വാക്സിൻ സ്വീകരിച്ചവരിലും രോഗം സ്ഥിരീകരിക്കുന്ന സ്ഥിതി ആശങ്കാജനകമാണ്. ഇതിനെ കുറിച്ച് കൂടുതൽ പഠനങ്ങൾ ആവശ്യമാണെന്നും ആന്റണി ഫൗചി അഭിപ്രായപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |