SignIn
Kerala Kaumudi Online
Tuesday, 16 April 2024 8.24 PM IST

കൊവിഡ് പിടിമുറുക്കുന്നു യു.എസിൽ സ്ഥിതി അതീവ ഗുരുതരം

vcffd

  • ഓസ്റ്റനിൽ ഐസിയു ബെഡ്ഡുകൾ ആറെണ്ണം മാത്രം

വാഷിംഗ്ടൺ : അതിതീവ്ര വ്യാപന ശേഷിയുള്ള ഡെൽറ്റ വകഭേദം പടർന്ന് പിടിച്ചതോടെ അമേരിക്കയിൽ സ്ഥിതി അതീവ ഗുരുതരമെന്ന് റിപ്പോർട്ട്. സ്ഥിതിഗതികൾ വഷളായതിനെ തുടർന്ന് യു.എസിലെ ടെക്സസിൽ വീണ്ടും അടിയന്തര മുന്നറിയിപ്പ് സംവിധാനം സജ്ജമാക്കി. പൊതുജങ്ങൾക്ക് മുന്നറിയിപ്പ് നൽകാനാണിത്. നഗരത്തിൽ കൊവിഡ് കേസുകൾ നിയന്ത്രണാതീതമായതിനെ തുടർന്ന് ഓസ്റ്റനിൽ മെഡിക്കൽ ഉപകരണങ്ങളുടെ കുറവ് അനുഭവപ്പെടുന്നതായാണ് റിപ്പോർട്ട്. സ്റ്റേറ്റ് ഹെൽത്ത് ഡേറ്റ പ്രകാരം 2.4 ദശലക്ഷം ജനസംഖ്യയുള്ള ഓസ്റ്റിനിൽ ആറ് ഐസിയു ബെഡുകളും 313 വെന്റലേറ്ററുകൾ മാത്രമാണ് നിലവിൽ ലഭ്യമായിട്ടുള്ളതെന്ന്

29 ദശലക്ഷം ജനസംഖ്യയുള്ള ടെക്സസിൽ 439 ഐസിയു ബെഡുകളും 6,991 വെന്റലേറ്ററുകളുമാണ് ബാക്കിയുള്ളത്. നിലവിലെ അതീവ ഗുരുതര സാഹചര്യം ചൂണ്ടിക്കാട്ടി പ്രദേശവാസികൾക്ക് അടിയന്തര മുന്നറിയിപ്പ് നൽകാൻ അപായ മണികൾ മുഴക്കി. കേസുകൾ വർധിക്കുന്നത് ആശുപത്രികളെ കടുത്ത സമ്മർദ്ദത്തിലാക്കുന്നുണ്ടെന്ന് പൊതുജനാരോഗ്യ മെഡിക്കൽ ഡയറക്ടർ ഡെസ്മർ വാക്സ് പറഞ്ഞു. പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണത്തിൽ 6 മാസത്തിനിടയിലെ റെക്കാർഡ് വർ‌ദ്ധനയാണ് കഴിഞ്ഞ ദിവസം യു.എസിൽ രേഖപ്പെടുത്തിയത്. കഴിഞ്ഞ മാസത്തേക്കാൾ 600% ആണ് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരുടെ വർധന. ഐസിയുവിൽ പ്രവേശിക്കുന്നവരുടെ എണ്ണം 570% ആയും ഉയർന്നെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.