മെക്സിക്കോ സിറ്റി : വടക്കൻ മെക്സിക്കോയിലെ സകാറ്റെകാസ് നഗരത്തിലെ പാലത്തിൽ 6 പേരെ മരിച്ച നിലയിൽ കണ്ടെത്തി. വ്യാഴാഴ്ച പുലർച്ചെയാണ് മൃതശരീരങ്ങൾ പാലത്തിൽ കെട്ടിത്തൂക്കിയ നിലയിൽ കണ്ടെത്തിയത്. കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനം. രാജ്യത്ത് മയക്ക് മരുന്നു മാഫിയയുടെ ശക്തി കേന്ദ്രങ്ങളിലൊന്നായി അറിയപ്പെടുന്ന പ്രദേശത്ത് കൊലപാതകങ്ങൾ നിത്യസംഭവമായി മാറിയിരിക്കുകയാണ്. സംഭവത്തെപ്പറ്റി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ മാസവും സമാന രീതിയിൽ ഈ പാലത്തിൽ 11 പേരുടെ മൃതദേഹങ്ങൾ കണ്ടെത്തിയിരുന്നു. ഇതിനൊപ്പം ഭീഷണിക്കത്തുകളും ലഭിച്ചിരുന്നു. ഈ വർഷം ഇതുവരെ സകാറ്റെകാസ് നഗരത്തിൽ 536 പേരെ കൊലപ്പെടുത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |