വാഷിംഗ്ടൺ : രാജ്യം 75ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന വേളയിൽ ഇന്ത്യക്ക് ആശംസകൾ നേർന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനും. മഹാത്മാഗാന്ധിയുടെ നേതൃത്വത്തിൽ അഹിംസയുടെ വഴിയിലൂടെ 1947 ആഗസ്റ്റ് 15ന് ഇന്ത്യ സ്വാതന്ത്ര്യം നേടിയതിന് ശേഷം പതിറ്റാണ്ടുകളായി ഇന്ത്യയുമായുള്ള ബന്ധം അമേരിക്ക ശക്തമായി തുടരുന്നുവെന്ന് ബൈഡൻ പറഞ്ഞു. ലോകത്തിന് പ്രചോദനമാകുന്ന, തങ്ങളുടെ ജനതയുടെ ഇഷ്ടത്തെ മാനിച്ച് മുന്നോട്ട് പോകുന്നതിനുള്ള അടിസ്ഥാനപരമായ പ്രതിബദ്ധതയാണ് ഇന്ത്യയും അമേരിക്കയും തമ്മിലുള്ള പ്രത്യേക ബന്ധത്തിന് കാരണമെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. റഷ്യൻ പ്രസിഡന്റ് പുടിനും സ്വാതന്ത്ര്യ ദിനാഘോഷ വേളയിൽ ഇന്ത്യക്ക് ആശംസ അറിയിച്ചു. സ്വാതന്ത്ര്യ ലബ്ദിക്ക് ശേഷം ചുരുങ്ങിയ കാലയളവിനുള്ളിൽ ഇന്ത്യ സാമ്പത്തിക സാമൂഹിക രംഗത്ത് കൈവരിച്ച നേട്ടം വളരെ മികച്ചതാണ്. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന് റഷ്യ വളരെ പ്രാധാന്യം നല്കുന്നുവെന്നും ഇനിയും പരസ്പര സഹകരണത്തോടെ ഏറെ മുന്നോട്ട് പോകാൻ കഴിയുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |