വാഷിംഗ്ടൺ: അഫ്ഗാനിൽ നിന്നുള്ള സേനാപിന്മാറ്റത്തിന്റെ പേരിൽ അന്താരാഷ്ട്ര തലത്തിലും രാജ്യത്തിനകത്ത് നിന്നും രൂക്ഷ വിമർശനം നേരിടുന്ന യു.എസ് പ്രസിഡന്റ് ജോ ബൈഡന്റെ ജനപ്രീതി 46 ശതമാനമായി കുത്തനെ ഇടിഞ്ഞു. യു.എസിൽ ഏറ്റവും പുതിയതായി നടന്ന സർവേയിൽ 43 ശതമാനം പേർ ബൈഡനെ മാറ്റി പ്രസിഡന്റായി കമല ഹാരിസിന് ചുമതല നൽകണമെന്ന് അഭിപ്രായപ്പെട്ടു.അതേ സമയം, അഫ്ഗാനിസ്ഥാനിൽ യു.എസ് സാന്നിദ്ധ്യം തുടരണോ എന്ന ചോദ്യത്തിന് ഭൂരിഭാഗം പേരും വേണ്ട എന്ന അഭിപ്രായമാണ് രേഖപ്പെടുത്തിയത്.
തിങ്കളാഴ്ച നടത്തിയ ദേശീയ അഭിപ്രായ വോട്ടെടുപ്പിൽ അമേരിക്കയിലെ പ്രായപൂർത്തിയായ ആളുകളിൽ 46% ആളുകളും ബൈഡന്റെ പ്രകടനത്തിൽ തൃപ്തി രേഖപ്പേടുത്തി. കഴിഞ്ഞ വെള്ളിയാഴ്ച നടത്തിയ പോളിങ്ങിൽ ഇത് 53% ആയിരുന്നു. ഇതിൽ നിന്നുമാണ് 46%ത്തിലേക്ക് കുറഞ്ഞിരിക്കുന്നത്.താലിബാൻ അഫ്ഗാൻ ഭരണം പിടിച്ചെടുത്തതോടെയാണ് ബൈഡന്റെ ജനപിന്തുണ ഇടിഞ്ഞത്. എന്നാൽ തിങ്കളാഴ്ച നടത്തിയ മറ്റൊരു പോളിൽ അമേരിക്കയിലെ പകുതിയോളം ജനങ്ങൾ ബൈഡൻ സൈന്യത്തെ പിൻവലിച്ച രീതിയെ പിന്തുണച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |