ഗാസ സിറ്റി : ഗാസ അതിർത്തിയിൽ വീണ്ടും ഇസ്രയേൽ - പാലസ്തീൻ സംഘർഷം. ഇസ്രയേൽ സേന നടത്തിയ വെടിവയ്പ്പിൽ കുട്ടികളുൾപ്പെടെ 41 പലസ്തീനികൾക്ക് പരിക്കേറ്റു. 41 പേർക്ക് പരുക്കേറ്റു. 52 വർഷം മുൻപ് നടന്ന മസ്ജിദുൽ അഖ്സ തീവയ്പ്പിന്റെ ഓർമ പുതുക്കി ഹമാസ് നടത്തിയ പ്രതിഷേധമാണ് സംഘർഷത്തിൽ കലാശിച്ചത്. ആക്രമണത്തിൽ ഒരു ഇസ്രയേൽ സൈനികനും പരിക്കേറ്റു. കനത്ത സൈനിക സുരക്ഷയുള്ള അതിർത്തിയിൽ നൂറുകണക്കിന് പേർ സംഘടിച്ച പ്രകടനത്തിനിടെ ചിലർ അതിർത്തി ലക്ഷ്യമിട്ട് കല്ലുകളെറിഞ്ഞു. ഇതോടെ, ഇസ്രയേൽ സൈന്യം വെടിയുതിർക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |