വാഷിംഗ്ടൺ: അമേരിക്കൻ വൈസ് പ്രസിഡന്റും ഇന്ത്യൻ വംശജയുമായ കമല ഹാരിസിന്റെ വിയറ്റ്നാം യാത്ര ഹവാന സിൻഡ്രോം ഭീഷണിയെ തുടർന്ന് മൂന്ന് മണിക്കൂറോളം വൈകി. ഒരാഴ്ചയക്കിടെ ഹാനോയിലെ രണ്ട് യു.എസ് എംബസി ഉദ്യോഗസ്ഥർക്ക് ഹവാന സിൻഡ്രോം ലക്ഷണങ്ങൾ കണ്ടതിനെ തുടർന്നാണ് യാത്ര വൈകിയതെന്ന് വിയറ്റ്നാമിലെ യു.എസ് എംബസി വൃത്തങ്ങൾ അറിയിച്ചു.
ഉദ്യോഗസ്ഥർക്ക് അടിയന്തര വൈദ്യസഹായം ലഭ്യമാക്കുന്നതിനായി വിയറ്റ്നാമിൽ നിന്ന് ഉടനെ മാറ്റുമെന്ന് റിപ്പോർട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |