SignIn
Kerala Kaumudi Online
Wednesday, 24 April 2024 6.59 PM IST

കാബൂൾ ചാവേർ ആക്രമണത്തിൽ താലിബാനും പങ്ക് : അമറുള്ള സലേ

thaliban

കാബൂൾ: അഫ്ഗാനിലെ ഹമീദ് കർസായി വിമാനത്താവളത്തിൽ 110 പേരുടെ മരണത്തിനിടയാക്കിയ ചാവേർ ആക്രമണം താലിബാൻ അറിഞ്ഞ് തന്നെയെന്ന് അഫ്ഗാൻ മുൻ വൈസ് പ്രസിഡന്റ് അമറുള്ള സലേ ആരോപിച്ചു. ഐസിസിന് സ്വന്തം നിലയ്ക്ക് താലിബാന്റെ സഹായമില്ലാതെ ഇങ്ങനെയൊരു ആക്രമണം നടത്താൻ കഴിയില്ലെന്നും സലേ വാദിച്ചു. ഐസിസ് കെ എന്നറിയപ്പെടുന്ന ഭീകരസംഘടന താലിബാൻ ഹഖ്വാനി ഗ്രൂപ്പുമായി നേരിട്ട് ബന്ധമുള്ളവരാണ്. താലിബാന്റെ ഒരു സംഘത്തിന് ഐസിസ് പ്രത്യേകം പരിശീലനം നല്കിയാണ് ഐസിസ് കെ വിഭാഗമുണ്ടാക്കിയിട്ടുള്ളതെന്നും സലേ പറഞ്ഞു. പാകിസ്ഥാനിൽ നിന്ന് ഏറെ തന്ത്രങ്ങൾ പഠിച്ച താലിബാൻ,​ പാക് സർക്കാർ എങ്ങനെയാണോ ഭീകരവാദികൾക്ക് പിന്തുണ നല്കിയ ശേഷം അവരെ തള്ളിപ്പറയുന്നത്,​ അതു പോലെയാണ് താലിബാനും ചെയ്യുന്നതെന്ന് പരിഹസിച്ചു. നിലവിൽ പാഞ്ഷീർ മേഖലയിൽ താലിബാനെതിരെ പട നയിക്കുന്ന താലിബാൻ പ്രതിരോധ സേനയുടെ മുഖ്യ നേതാക്കളിലൊരാളാണ് അമറുള്ള സലേ. അതേ സമയം ചാവേർ ബോംബ് സ്ഫോടനവുമായി ബന്ധപ്പെട്ട് ഹഖാനി നെറ്റ്‌വർക്കിലെ പാകിസ്ഥാനി ബോംബർ അറസ്റ്റിലായതായി റിപ്പോർട്ടുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: AFGHAN, KABUL BLAST, ISISK, TALIBAN
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.