വാർസ്വാ:ടൈഫസ് പകർച്ചവ്യാധിക്കെതിരായ ആദ്യത്തെ ഫലപ്രദമായ വാക്സിൻ വികസിപ്പിച്ച പോളിഷ് ശാസ്ത്രജ്ഞനായ റുഡോൾഫ് സ്റ്റെഫാൻ വീഗലിന് ആദരമർപ്പിച്ച് ഗൂഗിൾ ഡൂഡിൽ. വീഗൽ തന്റെ ലാബിൽ ടെസ്റ്റ് ട്യൂബ് ഉയർത്തി നോക്കുന്ന ദൃശ്യമാണ് ഡൂഡിലിൽ നൽകിയിരിക്കുന്നത്. വീഗലിന്റെ 138ാം ജന്മദിനമായ ഇന്നലെയാണ് ഗൂഗിൾ ഈ മഹാനായ ശാസ്ത്രജ്ഞനെ അനുമോദിച്ചത്. രണ്ടാം ലോകമഹായുദ്ധ കാലത്ത് പടർന്നു പിടിച്ച മഹാവ്യാധിയായ ടൈഫസിൽ നിന്ന് പതിനായിരങ്ങളെ രക്ഷിച്ചത് വീഗലിന്റെ വാക്സിനാണ്. 1883 സെപ്റ്റംബർ രണ്ടിന് ആസ്ട്രോ ഹംഗേറിയൻ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന മൊറാവിയയിലെ പ്രെറാവിലാണ് വീഗലിന്റെ ജനനം. പിന്നീട് വിഗലിന്റെ കുടുംബം പോളണ്ടിലേക്ക് കുടിയേറി.
രണ്ടാം ലോക മഹായുദ്ധക്കാലത്ത് ജർമനി പോളണ്ട് കീഴടക്കിയപ്പോൾ വീഗലിനോട് വാക്സിൻ പ്രൊഡക്ഷൻ പ്ലാന്റ് ആരംഭിക്കാൻ നിർദ്ദേശിച്ചു. രണ്ട് തവണ നൊബേൽ പ്രൈസ് നോമിനേഷൻ ലഭിച്ച ശാസ്ത്രജ്ഞൻ കൂടിയാണ് റുഡോൾഫ് വീഗൽ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |