മനില : കൊവിഡ് വ്യാപനത്തെ തുടർന്ന് ഇന്ത്യയിൽ നിന്നുള്ളവർക്ക് ഏർപ്പെടുത്തിയിരുന്ന യാത്രാവിലക്ക് നീക്കി ഫിലിപ്പീൻസ്. ഇന്ത്യയുൾപ്പെടെയുള്ള 10 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് സെപ്റ്റംബർ 6 മുതൽ രാജ്യത്തേക്ക് പ്രവേശനം അനുവദിക്കുമെന്ന് ഫിലിപ്പീൻസ് പ്രസിഡന്റ് അറിയച്ചതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ഇന്ത്യയെക്കൂടാതെ പാകിസ്ഥാൻ, ബംഗ്ലാദേശ്, ശ്രീലങ്ക, നേപ്പാൾ, യു.എ.ഇ , ഒമാൻ , തായ്ലാന്റ്, മലേഷ്യ, ഇന്തൊനേഷ്യ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർക്കുള്ള യാത്രാവിലക്കും നീക്കിയിട്ടുണ്ട്. എന്നാൽ ഈ രാജ്യങ്ങളിൽ നിന്നെത്തുന്നവർ ഫിലിപ്പീൻസിൽ നിലവിലുള്ള കൊവിഡ് പരിശോധന, ക്വാറന്റൈൻ സംബന്ധിച്ച നിയമങ്ങൾ കർശനമായി പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |