SignIn
Kerala Kaumudi Online
Friday, 19 April 2024 9.42 AM IST

വെളിച്ചം പകരാൻ വാക്സിൻ കുപ്പികൾ കൊണ്ടൊരു ഷാൻഡലിർ

v

വാഷിംഗ്ടൺ: ഉപയോഗശൂന്യമായ കൊവിഡ‍് വാക്സിൻ വയലുകൾ കൊണ്ട് അതിമനോഹരമായ ഒരു ഷാൻഡലിർ നിർമ്മിച്ചിരിക്കുകയാണ് അമേരിക്കൻ സംസ്ഥാനമായ കൊളറാഡോയിൽ നഴ്സായ ലോറാ വെയ്സ്. ഒറ്റ നോട്ടത്തിൽ വിലയേറിയ ഒരു ഷാൻഡലിർ ആണെന്നേ തോന്നൂ. മൊഡേണ വാക്സിന്റെ ഒഴിഞ്ഞ വയലുകൾ ഉപയോഗിച്ചാണിത് നിർമ്മിച്ചത് - ലോറ പറയുന്നു. ബോൾഡർ കൗണ്ടിയിലെ വാക്സിനേഷൻ യജ്ഞത്തിന് സഹായിച്ച ആരോ​ഗ്യ പ്രവർത്തകരേയും വോളണ്ടിയർമാരേയും ആദരിക്കുകയായിരുന്നു ലോറയുടെ ലക്ഷ്യം. ബോൾഡർ കൗണ്ടി പബ്ലിക് ഹെൽത്തിന്റെ ഫേസ്ബുക്ക് പേജിൽ ലോറയെ അഭിനന്ദിച്ച് ചിത്രം സഹിതം പോസ്റ്റ് ചെയ്തിട്ടുണ്ട്.

അരക്ഷിതാവസ്ഥകൾക്ക് ശേഷം ഉറപ്പായും വെളിച്ചം പരക്കും എന്ന ആശയം പങ്കുവയ്ക്കുക കൂടിയായിരുന്നു താനെന്നും ലോറ പറയുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS, COLORADO NURSE TRANSFORMS COVID VACCINE VIALS INTO A WORK OF ART TO SHOW APPRECIATION FOR HEALTH CARE WORKERS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.