ജിദ്ദ: ദക്ഷിണാഫ്രിക്ക, അർജന്റീന, യു.എ.ഇ എന്നീ രാജ്യങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന യാത്രാ വിലക്ക് സൗദി അറേബ്യ നീക്കി.
കൊവിഡ് സ്ഥിതിയിൽ വന്ന മാറ്റത്തിന്റെ അടിസ്ഥാനത്തിലാണിതെന്ന്
സൗദി ആഭ്യന്തര മന്ത്രാലയം പറഞ്ഞു.
ഇന്ത്യയിൽ നിന്ന് നേരിട്ടുള്ള യാത്രയ്ക്കുള്ള വിലക്ക് സൗദി നീക്കിയിട്ടില്ല. അതേ സമയം യു.എ.ഇ വഴി യാത്ര ചെയ്യാനാകുന്നത് സൗദി പ്രവാസികൾക്ക് ആശ്വാസമാകും. നിലവിൽ ഖത്തർ, മാലിദ്വീപ് തുടങ്ങിയ രാജ്യങ്ങളിലെത്തി ക്വാറന്റീനിൽ കഴിഞ്ഞ ശേഷമാണ് സൗദിയിലേക്ക് ആളുകൾ പ്രവേശിച്ചിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |