SignIn
Kerala Kaumudi Online
Thursday, 25 April 2024 10.06 PM IST

ഉപയോഗശൂന്യമായ യു.എസ് വിമാനത്തിൽ ഊഞ്ഞാലാടി താലിബാൻ ഭീകരർ

gghh

കാബൂൾ: അഫ്ഗാനിസ്ഥാൻ താലിബാന്റെ അധീനതയിലായതോടെ താലിബാൻ തീവ്രവാദികളുടെ ഓരോ നീക്കവും ലോകം സസുക്ഷ്മം നിരീക്ഷിക്കുകയാണ്. ഇവിടെ നിന്നുള്ള നിരവധി വീഡിയോകളും ചിത്രങ്ങളും സാമൂഹ മാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. അത്തരത്തിലുള്ള ഒരു വീഡിയോയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഉപയോഗശൂന്യമായ യു.എസ് വിമാനത്തിന്റെ ചിറകിൽ കയർ കെട്ടി ഊഞ്ഞാലാടുന്ന ഭീകരരെയാണ് വീഡിയോയിൽ കാണാൻ സാധിക്കുക. ഒരു ഭീകരൻ ഊഞ്ഞാലിൽ ഇരിക്കുന്നതും രണ്ട് പേർ ചേർന്ന് അയാളെ ഊഞ്ഞാലാട്ടുന്നു.താലിബാന്റെ പ്രവൃത്തികളെ തികച്ചും പരിഹസിച്ചാണ് എല്ലാവും വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ചൈനീസ് ഉദ്യോഗസ്ഥനാണ് വീഡിയോ ആദ്യം പങ്കുവെച്ചത്.

അഫ്ഗാനിൽ നിന്നും പൂർണമായും പിന്മാറുന്നതിന് മുന്നോടിയായി യു.എസ് ഉപയോഗ ശൂന്യമാക്കിയ വിമാനങ്ങളും കവചിത വാഹനങ്ങളുമാണ് താലിബാൻ വിനോദത്തിനായി ഇപ്പോൾ ഉപയോഗിക്കുന്നത്. ഹമീദ് കർസായി വിമാനത്താവളത്തിലുണ്ടായിരുന്ന 73 എയർക്രാഫുകൾ, 10 ലക്ഷം ഡോളർ വീതം വിലയുള്ള നൂറോളം കവചിത വാഹനങ്ങൾ എന്നിവയാണ് യു.എസ് സേന സുരക്ഷാ ഭീഷണി ചൂണ്ടിക്കാട്ടി ഉപയോഗ ശൂന്യമാക്കിയത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.