ബാങ്കോക്ക് : കൊവിഡ് വ്യാപനത്തെ തുടർന്ന് അടച്ചിട്ട അതിർത്തികൾ വിനോദ സഞ്ചാരികൾക്കായി തുറക്കാനൊരുങ്ങി തായ്ലാന്റ്. കൊവിഡ് വാക്സിൻ രണ്ട് ഡോസും എടുത്ത സഞ്ചാരികൾക്ക് ഒക്ടോബർ ഒന്ന് മുതൽ ബാങ്കോക്കിലേക്ക് യാത്ര ചെയ്യാനാകും. ഇത്തരക്കാർക്ക് 14 ദിവസം ക്വാറന്റീൻ ആവശ്യമില്ല.ബാങ്കോക്കിന് പുറമേ മറ്റു നാല് പ്രവിശ്യകളിലേക്കും യാത്ര സാധ്യമാകും. എന്നാൽ രാജ്യത്തെത്തിയ ശേഷം ഒരു സ്ഥലത്ത് ഒരാഴ്ച തങ്ങിയ ശേഷം കൊവിഡ് പരിശോധന നടത്തണം. ചിയാങ് മായ്, ചോൻ ബുരി, ഫെച്ചാബുരി, പ്രചുപ് ഖിരി ഖാൻ പ്രവിശ്യകൾ ഉൾപ്പെടെ അഞ്ച് മേഖലകളിലാണ് ഇത് സാദ്ധ്യമാകുക. ഒക്ടോബർ 21ഓടെ ചിയാങ് റായ്, സുഖോതായ്, റയോംഗ് എന്നിവയുൾപ്പെടെ മറ്റ് പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളും ഈ പട്ടികയിൽ ഉൾപ്പെടുത്തും. തായ്ലന്റിൽ ഇതുവരെ 1.3 ദശലക്ഷത്തിലധികം കൊവിഡ് കേസുകളും 14,000 മരണങ്ങളുമാണ് റിപ്പോർട്ട് ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |