വാഷിംഗ്ടൺ : 9/11ഭീകരാക്രമണത്തിന്റെ 20ാം വാർഷിക അനുസ്മരണ ചടങ്ങിൽ പങ്കെടുക്കാതെ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. പ്രസിഡന്റ് ജോ ബൈഡൻ, മുൻ പ്രസിഡന്റുമാരായ ബറാക് ഒബാമ, ബിൽ ക്ലിന്റൺ തുടങ്ങിയ പ്രമുഖരെല്ലാം പങ്കെടുത്ത ചടങ്ങിൽ നിന്നാണ് ക്ഷണമുണ്ടായിട്ടും ട്രംപ് മാറിനിന്നത്. ന്യൂയോർക്ക് നഗരത്തിലെ മറ്റൊരു ചടങ്ങിൽ മുൻ പ്രസിഡന്റ് ജോർജ്.ഡബ്ല്യു.ബുഷും വൈസ് പ്രസിഡന്റായ കമല ഹാരിസും പങ്കെടുത്ത് അനുശോചനം രേഖപ്പെടുത്തിയിരുന്നു. എന്നാൽ ആ ചടങ്ങിലും ട്രംപ് പങ്കെടുത്തിരുന്നില്ല. പങ്കെടുക്കാത്തതിനുള്ള കാരണം വ്യക്തമല്ല.
അതേസമയം, വേൾഡ് ട്രേഡ് സെൻർ ആക്രമണത്തിന്റെ വാർഷിക ദിനത്തിൽ അഫ്ഗാനിൽ നിന്നുള്ള സൈനിക പിന്മാറ്റ വിഷയത്തിൽ ബൈഡനെ വിമർശിച്ച് ട്രംപ് രംഗത്തെത്തിയിരുന്നു. അഫ്ഗാനിൽ നിന്നുള്ള സേനാപിന്മാറ്റം അമേരിക്കയുടെ കീഴടങ്ങലാണ് എന്നാണ് ട്രംപിന്റെ വാദം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |