വാഷിംഗ്ടൺ: ലോകത്തിലെ ഏറ്റവും കൂടുതൽ വെളുത്ത നിറമുള്ള പെയിന്റ് കണ്ടുപിടിച്ച് ഗിന്നസ് റെക്കാഡിട്ട് ഗവേഷകൻ. യു.എസിലെ പർഡ്യൂ സർവകലാശാലയിലെ മെക്കാനിക്കൽ എഞ്ചിനിയറിങ്ങ് അദ്ധ്യാപകനായ ഷ്യുലിൻ റുവാനാണ് ഈ അപൂർവ നേട്ടത്തിനുടമയായത്. സാധാരണ വെളുപ്പ് നിറം 80 മുതൽ 90 ശതമാനം വരെ സൂര്യ രശ്മിയെ മാത്രം പ്രതിഫലിപ്പിക്കുമ്പോൾ ഈ പെയിന്റിന് 98.1 ശതമാനം സൂര്യ രശ്മിയെ പ്രതിഫലിപ്പിക്കാനാകും. അതിനാൽ തന്നെ അഗോള താപനത്തെ തടയാൻ ഈ പെയിന്റിന് നിർണായക പങ്ക് വഹിക്കാനാകുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. ഇൻഫ്രാറെഡ് കിരണങ്ങൾ പുറപ്പെടുവിക്കാൻ സാധിക്കുന്നതിനാൽ ഇത് അന്തരീക്ഷത്തെ തണുപ്പുള്ളതാക്കാനും ഇതിലൂടെ എസികളുടെ ഉപയോഗം ഒരു പരിധി വരെ കുറക്കാനാകുമെന്നും ഗവേഷകർ പറയുന്നു.എസികളുടെ ഉപയോഗം കുറയുമ്പോൾ തന്നെ ആഗോള താപനം വലിയ പരിധി വരെ കുറയ്ക്കാൻ സാധിക്കുമെന്ന് റുവാനും പറയുന്നു. 1000 ചതുരശ്ര അടിയിൽ പെയിന്റ് ഉപയോഗിക്കുമ്പോൾ, 10 കിലോവാട്ട് കൂളിംഗ് പവറാണ് ലഭിക്കുന്നത്.
ഏഴ് വർഷങ്ങൾക്ക് മുൻപ് ആരംഭിച്ച റുവാന്റെ പരീക്ഷണമാണ് ഇപ്പോൾ ഫലപ്രാപ്തിയിലെത്തിയിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |