ലണ്ടൻ : ത്രിരാഷ്ട്ര സഖ്യത്തിന്റെ പ്രതിരോധ നയങ്ങളിൽ ഫ്രാൻസിന്റെ പ്രതിഷേധം തുടരുന്നു. ഇതിന്റെ ഭാഗമായി ത്രിരാഷ്ട്ര സഖ്യത്തിന്റെ ഭാഗമായ ബ്രിട്ടനുമായി പ്രതിരോധ മന്ത്രിതല ചർച്ചകൾ താത്ക്കാലികമായി റദ്ദാക്കുന്നതായി ഫ്രാൻസ് അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് ഫ്രാഞ്ച് ഭരണകൂടം കൂട്ടിച്ചേർത്തു. അമേരിക്കയും ബ്രിട്ടനും ആസ്ട്രേലിയയും ചേർന്ന് രൂപീകരിച്ച ത്രിരാഷ്ട്ര സഖ്യം, സമുദ്ര സുരക്ഷയുടെ ഭാഗമായി ആണവഅന്തർവാഹിനി കരാറിൽ ഏർപ്പെട്ടതാണ് ഫ്രാൻസിനെ ചൊടിപ്പിച്ചത്. ഇതിനെ തുടർന്ന് ഫ്രാൻസുമായുള്ള അന്തർവാഹിനി കരാർ ആസ്ട്രേലിയ റദ്ദാക്കിയിരുന്നു. ഇതിനെതിരെ ഫ്രാൻസ് രൂക്ഷമായ രീതിയിലാണ് പ്രതികരിച്ചത്. അന്തർവാഹിനി നിർമ്മാണ കരാറിൽ ആസ്ട്രേലിയയും അമേരിക്കയും പിന്നിൽ നിന്ന് കുത്തിയെന്ന് ആരോപിച്ച ഫ്രാൻസ് ഇരു രാജ്യങ്ങളിൽ നിന്നും സ്ഥാനപതിമാരെ തിരികെ വിളിച്ചുകൊണ്ട് പരസ്യമായി പ്രതിഷേധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |