വാഷിംഗ്ടൺ: വാക്സിൻ എടുക്കാതെ ഭക്ഷണം കഴിക്കാനെത്തിയ ബ്രസീൽ പ്രസിഡന്റ് ജെയിർ ബോൾസൊനാരോയെ പ്രവേശിപ്പിക്കാതെ റസ്റ്റോറന്റ് അധികൃതർ. ന്യൂയോർക്ക് സിറ്റിയിലാണ് സംഭവം. ഇതിനെ തുടർന്ന് പ്രസിഡന്റും അനുയായികളും റെസ്റ്റോറന്റിന് പുറത്ത് നിന്ന് പിസ കഴിച്ചു. ഈ ദൃശ്യങ്ങൾ ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.
ഐക്യരാഷ്ട്ര സഭയുടെ ജനറൽ അസംബ്ലിയിൽ പങ്കെടുക്കാനാണ് അദ്ദേഹം ന്യൂയോർക്കിലെത്തിയത്. വാക്സിൻ സ്വീകരിക്കില്ലെന്ന നിലപാട് ബോൾസനാരോ പലവട്ടം പറഞ്ഞിട്ടുണ്ട്. വാക്സിന്റെ സഹായമില്ലാതെ കൊവിഡിനെ പ്രതിരോധിക്കാൻ തനിക്ക് ശേഷിയുണ്ടെന്നാണ് ബൊൾസൊനാരോയുടെ വാദം.ന്യൂയോർക്കിലെ റസ്റ്റോറന്റിന് പുറത്ത് നിന്ന് അദ്ദേഹം പിസ കഴിക്കുന്ന ചിത്രങ്ങൾ ബ്രസീൽ ക്യാബിനെറ്റിലെ രണ്ട് മന്ത്രിമാരാണ് പുറത്തുവിട്ടത്. പരിപാടിയിൽ പങ്കെടുക്കാൻ എത്തുന്ന എല്ലാ നേതാക്കളും വാക്സിൻ സ്വീകരിക്കണമെന്ന് ന്യൂയോർക്ക് മേയർ അഭ്യർത്ഥിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |