കാബൂൾ : അഫ്ഗാൻ ക്രിക്കറ്റ് ടീമുമായി ഏകദിന ക്രിക്കറ്റ് പരമ്പരയിൽ പങ്കെടുക്കാൻ പാകിസ്ഥാനെ ക്ഷണിക്കുമെന്ന് അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ചെയർമാൻ അസീസുള്ള ഫസ്ലി. സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി ന്യൂസിലാന്റ് ടീം അവസാന നിമിഷം പാകിസ്ഥാനുമായുള്ള പരമ്പരയിൽ നിന്ന് പിന്മാറിയതിനെ തുടർന്നുെണ്ടായ വിവാദങ്ങൾക്കിടയിലാണ് അഫ്ഗാന്റെ ക്ഷണം. അന്താരാഷ്ട്ര ക്രിക്കറ്റിൽ നിലവാരം നിലനിർത്തുന്ന ടീമാണ് അഫ്ഗാനെങ്കിലും താലിബാൻ രാജ്യത്ത് അധികാരമേറ്റെടുത്തതിന് പിന്നാലെ വനിതാ ക്രിക്കറ്റ് ടീമിന് കളിക്കാനുള്ള അനുമതി നിഷേധിച്ചിരുന്നു. ഇത് വ്യാപക പ്രതിഷേധങ്ങൾക്കിടയാക്കിയിരുന്നു. മറ്റ് രാജ്യങ്ങളിൽ നിന്നുള്ള സഹകരണത്തോടെ അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് മെച്ചപ്പെടുത്താനാണ് തങ്ങൾ ശ്രമിക്കുന്നതെന്നും ന്നും ഇതിനായി ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളുടെ സഹായം തേടുമെന്നും അഫ്ഗാൻ ക്രിക്കറ്റ് ബോർഡ് അറിയിച്ചിട്ടുണ്ട്. അതേ സമയം ന്യൂസിലാന്റ് ടീം പര്യാടനം റദ്ദാക്കിയതിന് പിന്നിൽ ഇന്ത്യയാണെന്ന ആരോപണവുമായി പാകിസ്ഥാൻ. മെയിൽ വഴിയായിരുന്നു ഭീഷണി എത്തിയത്. സിംഗപ്പൂരിന്റെ സ്ഥാനം കാണിക്കുന്ന ഒരു വിപിഎൻ വഴിയാണ് മെയിൽ വന്നതെന്നും എന്നാൽ ഇത് ഇന്ത്യയിൽ നിന്നാണ് അയച്ചതെന്നും പാകിസ്ഥാൻ വിവരാവകാശ മന്ത്രി ഫവാദ് ചൗധരി ആരോപിച്ചു. എന്നാൽ ഇന്ത്യ ആരോപണം നിഷേധിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |