ബാഗ്ദാദ്: ഈ വർഷം മാർച്ചിൽ ഇറാഖ് സന്ദർശനത്തിനെത്തിയ ഫ്രാൻസിസ് മാർപാപ്പോടുള്ള ആദരസൂചകമായി തപാൽ സ്റ്റാമ്പ് പുറത്തിറക്കി ഇറാഖ് സർക്കാർ. ഇറാഖ് സന്ദർശിക്കുന്ന ആദ്യ മാർപാപ്പയാണ് ഇദ്ദേഹം. മാർച്ച് 5 ന് 3 ത്രിദിന സന്ദർശനത്തിന് ഇറാഖിലെത്തിയ അദ്ദേഹം രാജ്യത്തെ പ്രമുഖ നേതാക്കളുമായും വിവിധ മത പണ്ഡിതരുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. മാർപാപ്പയുടെ വിവിധ ചിത്രങ്ങളും ഇത് കൂടാതെ ഇറാഖിലെ ഷിയ മുസ്ലീങ്ങളുടെ നേതാവ് സയ്യിദ് അലി അൽ സിസ്താനിയും മാർപാപ്പയും തമ്മിലുള്ള കൂടിക്കാഴ്ചയുടെ ചിത്രങ്ങളടങ്ങിയ സ്റ്റാമ്പുകളും വാർത്താവിനിമയ മന്ത്രാലയം പുറത്തിറക്കിയത്. മൊത്തം 5000 സ്റ്റാമ്പുകളാണ് ഇറാഖ് സർക്കാർ പുറത്തിറക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |