വാഷിംഗ്ടൺ : താൻ സ്വീകരിച്ചത് ഇന്ത്യയിൽ നിർമ്മിച്ച കൊവിഷീൽഡ് വാക്സിനാണെന്നും വാക്സിൻ സ്വീകരിച്ചതിന് ശേഷം ആരോഗ്യ പ്രശ്നങ്ങളൊന്നുമുണ്ടായില്ലെന്നും യു.എൻ ജനറൽ അസംബ്ലി പ്രസിഡന്റ് അബ്ദുള്ള ഷാഹിദ്. വാക്സിനെക്കുറിച്ചുള്ള സാങ്കേതിക ചോദ്യങ്ങൾക്ക് മറുപടി നൽകുന്നതിനിടെയാണ് അബ്ദുള്ള ഷാഹിദ് ഇക്കാര്യം വെളിപ്പെടുത്തിയത്. എത്ര രാജ്യങ്ങൾ ഈ വാക്സിനെ അംഗീകരിക്കുമെന്ന് അറിയില്ലെന്നും എന്നാൽ നിരവധി ലോക രാജ്യങ്ങൾ ഇന്ത്യൻ നിർമ്മിത വാക്സിനായ കൊവിഷീൽഡ് വ്യാപകമായി ഉപയോഗിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലോകാരോഗ്യ സംഘടനയുടെ കൊവാക്സ് പദ്ധതിയിലൂടെ 100 ഓളം രാജ്യങ്ങളിലേക്കാണ് ഇന്ത്യ വാക്സിൻ കയറ്റുമതി നടത്തിയത്. 3.12 ലക്ഷം ഡോസ് വാക്സിനാണ് അബ്ദുള്ള ഷാഹിദിന്റെ സ്വദേശമായ മാലി ദ്വീപുകളിലേക്ക് ഇന്ത്യ എത്തിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |