വാഷിംഗ്ടൺ: മുൻ അമേരിക്കൻ പ്രസിഡന്റ് ബിൽ ക്ലിന്റനെ അണുബാധയെ തുടർന്ന് കാലിഫോർണിയയിലെ ഇർവിൻ മെഡിക്കൽ സെന്ററിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന് മൂത്രാശയത്തിൽ അണുബാധയുണ്ടെന്നും (യൂറിനറി ട്രാക്റ്റ് ഇൻഫെക്ഷൻ) അത് രക്തത്തിലേക്കും കലർന്നെന്നും ഡോക്ടർമാർ അറിയിച്ചു. ക്ലിന്റൻ കുടുംബാംഗങ്ങളോട് സംസാരിച്ചെന്നും ശരീരം മരുന്നുകളോട് നല്ല രീതിയിൽ പ്രതികരിക്കുന്നുണ്ടെന്നും എത്രയും വേഗം ആശുപത്രി വിടാനാകുമെന്നാണ് പ്രതീക്ഷയെന്നും ഡോക്ടർമാർ വ്യക്തമാക്കി. സുരക്ഷ മുൻനിറുത്തിയാണ് ക്ലിന്റനെ ഐ.സി.യുവിലേക്ക് മാറ്റിയത്. അമേരിക്കയുടെ 42ാമത്തെ പ്രസിഡന്റായിരുന്നു ക്ലിന്റൻ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |