SignIn
Kerala Kaumudi Online
Friday, 19 April 2024 5.50 AM IST

ഗോൾഡൻ വിസ: അറിയേണ്ടതെല്ലാം

golden-visa

ദുബായ്: സിനിമ താരങ്ങൾ ഉൾപ്പെടെയുള്ളവർക്ക് യു.എ.ഇ ഗോൾഡൻ വിസ നൽകിയപ്പോൾ പലർക്കും ഇത് എന്താണെന്ന് സംശയം തോന്നിയിരിക്കും. 2019ലാണ് ദീർഘകാല താമസ വിസയുള്ളവരെ പ്രധാനമായും ലക്ഷ്യമിട്ട് യു.എ.ഇ ഗോൾഡൻ വിസ സമ്പ്രദായം നടപ്പാക്കിയത്.

ഇതിലൂടെ വിദേശികൾക്ക് ദീർഘകാലം താമസിക്കാനും ജോലി ചെയ്യാനും പഠിക്കാനുമുള്ള അവസരം ലഭിക്കും.

ടൂറിസത്തിന് പ്രധാന്യം നൽകുന്ന സമ്പദ്‌വ്യവസ്ഥയാണ് യു.എ.ഇയുടേത്. അതുകൊണ്ട് തന്നെ ഗോൾഡൻ വിസ വിദേശികളെ രാജ്യത്തേയ്ക്ക് ആകർഷിക്കും. 100 ശതമാനം ബിസിനസ് ഉടമസ്ഥാവകാശം ലഭിക്കുമെന്നതാണ് മറ്റൊരു പ്രത്യേകത. ഗോൾഡൻ വിസ അനുവദിച്ചവർക്ക് സ്‌പോണ്‍സറിന്റെ ആവശ്യമില്ല.

അഞ്ചുവർഷത്തേയ്‌ക്കോ അല്ലെങ്കിൽ പത്തു വർഷത്തേയ്‌ക്കോ ആണ് ഗോൾഡൻ വിസ അനുവദിക്കുന്നത്. കാലാവധി കഴിഞ്ഞാൽ സ്വമേധയാ വിസ പുതുക്കി നൽകും.

@ അപേക്ഷയും വ്യവസ്ഥകളും

നിക്ഷേപകർ, സംരംഭകർ, പ്രത്യേക വൈദഗ്ദ്ധ്യമുള്ളവർ, ഗവേഷകർ, വിദ്യാർത്ഥികൾ തുടങ്ങിയവർക്ക് അപേക്ഷിക്കാം. ഒരു കോടി ദിർഹത്തിൽ കുറയാത്ത പൊതുനിക്ഷേപം നടത്തുന്നവർക്ക് മാത്രമാണ് വിസയ്ക്ക് അപേക്ഷിക്കാൻ കഴിയുക. അഞ്ചുവർഷത്തേയ്ക്കുള്ള വിസ ലഭിക്കണമെങ്കിൽ കുറഞ്ഞത് 50 ലക്ഷം ദിർഹത്തിന്റെ നിക്ഷേപം നടത്തണം.നിക്ഷേപത്തിന് ഉപയോഗിച്ചത് വായ്പ വഴി ലഭിച്ച പണമാകരുത് . മൂന്ന് വർഷം വരെ നിക്ഷേപം നിലനിറുത്തുകയും വേണം.

സംരഭകർ കുറഞ്ഞത് അഞ്ചുലക്ഷം ദിർഹത്തിന്റെ മൂലധന നിക്ഷേപമുള്ള പദ്ധതികൾ നടത്തുന്നവരായിക്കണം. രാജ്യത്തെ അംഗീകൃത ബിസിനസ് ഇൻക്യൂബേറ്ററിന്റെ അനുമതിയുള്ള സംരംഭകർക്കും അപേക്ഷിക്കാം. പ്ലസ്ടുവിന് കുറഞ്ഞത് 95 ശതമാനം ഗ്രേഡുള്ളവർ‌‌ക്കും കുറഞ്ഞത് 3.75 ഗ്രേഡ് പോയിന്റ് ആവറേജുള്ള കോളേജ് വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം.

ഗോൾഡൻ വിസ ആനുകൂല്യങ്ങൾ അത് ലഭിക്കുന്ന വ്യക്തിയുടെ കുടുംബാംഗങ്ങൾക്കും ലഭിക്കും.

ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിന്റി ആൻഡ് സിറ്റിസൺഷിപ്പ് വഴി ഓൺലൈനായി അപേക്ഷിക്കാം. ഓഫ്‌ലൈനായി അപേക്ഷിക്കുന്നതിന് ജനറൽ ഡയറക്ടറേറ്റ് ഒഫ് റെസിഡൻസി ആൻഡ് ഫോറിൻ അഫയേഴ്‌സിനെ സമീപിക്കണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS, GOLDEN VISA
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.