SignIn
Kerala Kaumudi Online
Friday, 19 April 2024 9.15 PM IST

യു.എ.ഇ യിൽ 5-11 പ്രായമുള്ള കുട്ടികൾക്ക് കൊവിഡ് വാക്സിൻ നല്കും

fgfg

അബുദാബി: യു.എ.ഇ യിൽ 5 മുതൽ 11 വയസുവരെയുള്ള കുട്ടികൾക്ക് ഫൈസർ വാക്സിൻ നൽകുന്നതിന് ആരോഗ്യ, രോഗപ്രതിരോധ മന്ത്രാലയം അനുമതി നൽകി. നേരത്തെ 3 വയസ്സിനു മുകളിലുള്ള കുട്ടികൾക്ക് സിനോഫാമും 12ന് മുകളിലുള്ളവർക്കു ഫൈസർ വാക്സിനും നൽകാൻ അനുമതി നല്കിയിരുന്നു. കൂടുതൽ കുട്ടികൾ വാക്സിൻ എടുക്കുന്നതോടെ സ്‌കൂളുകളിൽ പൂർണരീതിയിൽ ക്ലാസുകൾ ആരംഭിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.

ആരോഗ്യമന്ത്രാലത്തിനു കീഴിലുള്ള ആശുപത്രികളിലും ക്ലിനിക്കുകളിലും വാക്സിൻ ലഭിക്കും. ദുബായിലുള്ളവർ ഡി.എച്ച്.എ ആപ് വഴിയും അബുദാബിയിലും ഇതര എമിറേറ്റിലുമുള്ളവർ സേഹ ആപ്പീലൂടെയോ 800 50 നമ്പറിൽ വിളിച്ചോ ബുക്ക് ചെയ്യണം.

അബുദാബിയിൽ വാക്സിൻ എടുത്ത കുട്ടികളുടെ തോത് അനുസരിച്ച് കളർ കോഡ് നൽകി ഇളവു നൽകുമെന്ന് വിദ്യാഭ്യാസ വിജ്ഞാന വകുപ്പ് പ്രഖ്യാപിച്ചിരുന്നു. 85% കൂടുതൽ കുട്ടികൾ വാക്സിൻ എടുത്ത ബ്ലൂ സ്‌കൂളിൽ മാസ്‌കും അകലം പാലിക്കലും ഒഴിവാക്കിയേക്കും. 16 വയസ്സിനു താഴെയുള്ള കുട്ടികളെ വാക്സിൻ എടുക്കണമെന്ന് നിർബന്ധിക്കാൻ പാടില്ലെന്ന് സർക്കാർ സ്കൂൾ അധികൃതർക്ക് നിർദ്ദേശം നല്കിയിട്ടുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.