ഒട്ടാവ : ഇന്ത്യയുടെ തദ്ദേശീയ കൊവിഡ് വാക്സിനായ കൊവാക്സിൻ എടുത്തവർക്ക് പ്രവേശനാനുമതി നല്കി കാനഡ. കൊവാക്സിൻ രണ്ടു ഡോസ് സ്വീകരിച്ചവർക്ക് നവംബർ 30 മുതൽ രാജ്യത്ത് പ്രവേശിക്കാനാകുമെന്ന് കനേഡിയൻ സർക്കാർ അറിയിച്ചു. അടിയന്തര ഉപയോഗത്തിന് ലോകാരോഗ്യ സംഘടന അനുമതി നൽകിയ വാക്സിനുകൾ എടുത്തവർക്ക് കാനഡയിൽ പ്രവേശനം അനുവദിക്കുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനം. വാക്സിനെടുത്തവർക്ക് യാത്ര ചെയ്യാനായി കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റിന്റെ ആവശ്യമില്ലെന്നും പുതുക്കിയ മാർഗ നിർദ്ദേശത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |