ബെർലിൻ: യാത്രക്കായി വാക്സിനുകളുടെ കാലാവധി ഒമ്പത് മാസമായി നിശ്ചയിക്കുമെന്ന് യൂറോപ്യൻ യൂണിയൻ. യാത്രകൾക്കായി മുതിർന്നവർക്ക് ബൂസ്റ്റർ ഡോസുകൾ നൽകുന്നത് പരിഗണിക്കണമെന്ന് യൂറോപ്യൻ സെന്റർ ഫോർ ഡിസീസ് പ്രിവൻഷൻ ആൻഡ് കൺട്രോൾ നിർദ്ദേശിച്ചതിന് പിന്നാലെയാണിത്.
പുതിയ ആഭ്യന്തര യൂറോപ്യൻ യൂണിയൻ യാത്രാ മാനദണ്ഡങ്ങൾ തയാറാക്കുമെന്ന് ഇ.യു ജസ്റ്റിസ് കമ്മിഷണർ ദിദിയർ റെയ്ൻഡേഴ്സ് പറഞ്ഞു.
വ്യക്തികളുടെ വാക്സിനേഷൻ, രോഗത്തിൽ നിന്ന് മുക്തി നേടിയതിന്റെ നില, യാത്ര ചെയ്യുന്ന രാജ്യങ്ങളിലെ കൊവിഡ് കേസുകളുടെ അവസ്ഥ എന്നിവ ഉൾപ്പെടുത്തും. മാനദണ്ഡങ്ങളിൽ വാക്സിൻ സർട്ടിഫിക്കറ്റുകളുടെ സാധുതക്കായി സമയ പരിധി നിശ്ചയിക്കും. യൂറോപ്പിലേക്കുള്ള യാത്രക്ക് ബൂസ്റ്റർ ഡോസുകൾ നിഷ്കർഷിക്കും.
അതേസമയം, ബൂസ്റ്റർ ഡോസ് സർട്ടിഫിക്കറ്റുകൾക്ക് സമയപരിധി നിർദ്ദേശിക്കാൻ യൂറോപ്യൻ യൂണിയൻ ഇതുവരെ തയ്യാറായിട്ടില്ല.
ഇ.യു ഡിജിറ്റൽ സർട്ടിഫിക്കറ്റിലെ മാനദണ്ഡങ്ങൾ അടുത്ത വേനൽക്കാലത്തിനപ്പുറത്തേക്ക് കമ്മിഷൻ നീട്ടിയേക്കും.ആറിനും 17നും ഇടയിൽ പ്രായമുള്ള കുട്ടികൾ വാക്സിൻ എടുത്തിട്ടില്ലെങ്കിലും, നെഗറ്റീവ് പി.സി.ആർ സർട്ടിഫിക്കറ്റുമായി ഇ.യു രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാം. എന്നാൽ, ഇവർക്ക് രാജ്യത്ത് എത്തിയശേഷം കൊവിഡ് പരിശോധന, ക്വാറന്റൈൻ എന്നിവ നിർബന്ധമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |