സ്റ്റോക്ഹോം: ചുമതലയേറ്റ് 12 മണിക്കൂറിനുശേഷം രാജിവച്ച് ചരിത്രം സൃഷ്ടിച്ച സ്വീഡന്റെ ആദ്യ വനിത പ്രധാനമന്ത്രിയും സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി നേതാവുമായ മഗ്ദലീന ആൻഡേഴ്സൻ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടേക്കുമെന്ന് റിപ്പോർട്ട്. ഇത് സംബന്ധിച്ച തീരുമാനം സ്വീഡിഷ് പാർലമെന്റ് തിങ്കളാഴ്ച എടുക്കും. വീണ്ടും പ്രധാനമന്ത്രിയാകുമെന്നാണ് പ്രതീക്ഷയെന്ന് മഗ്ദലീന പറഞ്ഞു. ഗ്രീൻ പാർട്ടിയും പ്രതിപക്ഷമായ സോഷ്യലിസ്റ്റ് ലെഫ്റ്റ് പാർട്ടിയും മഗ്ദലീനയെ പിന്തുണച്ചേക്കും. സെന്റർ പാർട്ടി തിരഞ്ഞെടുപ്പിൽ നിന്ന് വിട്ടു നിൽക്കുമെന്നും അറിയിച്ചിട്ടുണ്ട്. ഇതോടെ മഗ്ദലീനയ്ക്ക് വീണ്ടും അധികാരത്തിലേറാൻ വഴി തെളിയും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |