മനില:ലോകത്തിലെ ഏറ്റവും പ്രായമുള്ള സ്ത്രീയായ ഫ്രാൻസിസ്ക സൂസനോ 124ാം വയസ്സിൽ മരിച്ചു. 19ാം നൂറ്റാണ്ടിൽ ജനിച്ച് 2021 വരെ ജീവിച്ചിരുന്ന അവസാന വ്യക്തിയാണവർ. ഫിലിപ്പൈൻസ് സ്വദേശിയായ ഫ്രാൻസിസ്കയെ ലോല എന്നാണ് എല്ലാവരും വിളിച്ചിരുന്നത്. മരണകാരണം വ്യക്തമല്ല. ഭക്ഷണത്തിൽ കൂടുതലായി പച്ചക്കറികൾ ഉൾപ്പെടുത്തുന്നതാണ് ആരോഗ്യത്തിന്റെ രഹസ്യമെന്നും ഇറച്ചി കുറച്ച് മാത്രമേ കഴിക്കാറുള്ളൂ എന്നും അവർ പറഞ്ഞിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |