SignIn
Kerala Kaumudi Online
Wednesday, 24 April 2024 10.56 AM IST

ഒമിക്രോൺ - ജനിതക മാറ്റം 50

d

കൊവിഡിന്റെ ഏറ്റവും അപകടകാരിയായ ഒമിക്രോൺ വകഭേദം ഇതുവരെ 13 രാജ്യങ്ങളിൽ 131പേർക്കാണ് സ്ഥിരീകരിച്ചത്. 1057 പേരാണ് ഒമിക്രോൺ ബാധ സംശയിക്കുന്ന ലിസ്റ്റിലുള്ളത്. വരും ദിവസങ്ങളിൽ ഇത് ഗണ്യമായി വർദ്ധിക്കുമെന്നാണ് റിപ്പോർട്ട്.

നോവൽ കൊറോണ വൈറസിന്റെ ആയിരക്കണക്കിന് വകഭേദങ്ങളാണ് ലോകത്തുള്ളത്. ഇതിൽ പലതും നിരന്തരം ജനിതക മാറ്റങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ്. മനുഷ്യരിൽ ബാധിക്കാൻ ഏറ്റവും ഫിറ്റ് ആകുന്നതുവരെ ജനിതക മാറ്റങ്ങൾ തുടരും. ഒമിക്രോണിലും അത്രമാത്രം ജനിതക വ്യതിയാനങ്ങളാണ് വന്നിരിക്കുന്നത് -

മനുഷ്യകോശങ്ങളിൽ കയറാൻ അസാധാരണ കഴിവുള്ള ഒമിക്രോൺ ഡെൽറ്റ വകഭേദത്തേക്കാൾ ഏഴ് മടങ്ങ് വേഗതയിൽ വ്യാപിക്കുമെന്നാണ് ശാസ്‌ത്രജ്ഞർ പറയുന്നത്. പക്ഷേ പ്രാഥമിക ഘട്ടമായതിനാൽ ഒമിക്രോണിന്റെ മാരക സ്വഭാവത്തിന്റെ പൂർണചിത്രം വ്യക്തമല്ല. അതറിയാൻ ഏതാനും ആഴ്ചകൾ കൂടിയെങ്കിലും വേണ്ടിവരും.

ആശങ്കയുണ്ടാക്കുന്ന വകഭേദം എന്ന പട്ടികയിലുള്ള ആൽഫ, ബീറ്റ, ഗാമ, ഡെൽറ്റ എന്നിവയുടെയൊന്നും തുടർച്ചയല്ല ഒമിക്രോൺ. കൊറോണ വൈറസിന്റെ ഒറിജിനൽ രൂപമായ ബി 1ൽ നിന്നാണ് ഇത് പരിണമിച്ചത്. കഴിഞ്ഞ വർഷം ഏപ്രിലിൽ തന്നെ ഇതിന്റെ ആദ്യ പതിപ്പ് പ്രത്യക്ഷപ്പെട്ടിരുന്നു. പിന്നീട് ഒരു വർഷത്തിലേറെ സമയം എടുത്ത് നിരവധി ജനിതക മാറ്റങ്ങളിലൂടെയാണ് ഇന്നത്തെ മാരക അവതാരം കൈക്കൊണ്ടത്. ജനിതക നിരീക്ഷണം ശക്തമല്ലാത്ത ദരിദ്ര രാജ്യങ്ങളിലോ, രോഗപ്രതിരോധ ശേഷി കുറഞ്ഞ ഒരു വ്യക്തിയിലെ ഗുരുതരമായ രോഗ ബാധയിലൂടെയോ ആവാം ജനിതക പരിണാമങ്ങൾ സംഭവിച്ച് ഇന്നത്തെ ഒമിക്രോൺ ആയി വികസിച്ച് ജനങ്ങളെ കൂട്ടത്തോടെ ആക്രമിക്കാനുള്ള പ്രാപ്തി നേടിയത്.

ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ രണ്ട് മാസമായി ഒമിക്രോൺ സാന്നിദ്ധ്യം ഉണ്ടായിരുന്നു എന്നാണ് ആഫ്രിക്കൻ മെഡിക്കൽ അസോസിയേഷൻ പറയുന്നത്. ഈ കാലയളവിൽ 45 ജനിതക വ്യതിയാനങ്ങളാണ് സംഭവിച്ചത്. സെപ്തബർ അവസാനമോ ഒക്ടോബർ ആദ്യമോ ആവണം വൈറസ് പൂർണ സജ്ജമായത്. സെപ്തബർ 24നാണ് ദക്ഷിണാഫ്രിക്ക ആദ്യ ഒമിക്രോൺ കേസ് ലോകാരോഗ്യ സംഘടനയ്‌ക്ക് റിപ്പോർട്ട് ചെയ്‌തത്.

മൊത്തം 50ലേറെ ജനിതക മാറ്റങ്ങൾ.

ഇതിൽ 32എണ്ണവും സ്പൈക്ക് പ്രോട്ടീനിൽ.

മനുഷ്യ കോശങ്ങളിൽ കയറാൻ ഉപയോഗിക്കുന്നത് ഈ പ്രോട്ടീൻ ആണ്.

ഇതിനെയാണ് വാക്സിനുകൾ ഉന്നം വയ്ക്കുന്നതും.

സ്പൈക്ക് പ്രോട്ടീനിലെ മാറ്റങ്ങളിൽ 15 എണ്ണവും മുള്ളുകളിലെ റിസപ്റ്ററിൽ.

ഇതിൽ തന്നെ എസ് 1, എൻ- ടെർമിനൽ എന്നിവിടങ്ങളിലാണ് കൂടുതൽ മാറ്റങ്ങൾ.

ഈ ഭാഗത്തെ നിരവധി ജനിതക മാറ്റങ്ങൾ കാരണം വൈറസ് വാക്സിനെ ചെറുക്കും.

മനുഷ്യ ശരീരത്തിലെ സ്വാഭാവികവും വാക്സിനിലൂടെ ഉൽപ്പാദിപ്പിക്കപ്പെടുന്നതുമായ ആന്റിബോഡികളെ വൈറസ് ചെറുക്കുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS, OMICRON
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.