കാബൂൾ: അഫ്ഗാനിൽ താലിബാൻ അധികാരം പിടിച്ചെടുത്തതിന് പിന്നാലെ രാജ്യം വിട്ട് യു.എ.ഇയിലേക്ക് പലായനം ചെയ്ത മുൻ അഫ്ഗാൻ പ്രസിഡന്റ് അഷ്റഫ് ഘനിക്ക് നിയന്ത്രണങ്ങളേർപ്പെടുത്തി യു.എ.ഇ ഭരണകൂടം. അഷ്റഫ് ഘനി, അത്താ മുഹമ്മദ് നൂർ, മോഹിബ് എന്നിവർക്കാണ് രാജ്യത്ത് രാഷ്ട്രീയ പ്രവർത്തനങ്ങൾ തുടരാനാവില്ലെന്ന് സർക്കാർ നിർദ്ദേശം നൽകിയിട്ടുള്ളത്. രാജ്യത്തെ വിവിധ നഗരങ്ങളിൽ അഭയം തേടിയ മറ്റ് അഫ്ഗാൻ ഉദ്യോഗസ്ഥർക്കും ഈ നിർദ്ദേശം ബാധകമാണ്. തീരുമാനത്തിന് പിന്നിൽ ബാഹ്യ സമ്മർദ്ദമൊന്നുമില്ലെന്നും രാജ്യത്തെ നിയമം അനുസരിച്ചാണ് രാഷ്ട്രീയ പ്രവർത്തനത്തിന് നിയന്ത്രണമുള്ളതെന്നും യു.എ.ഇ അറിയിച്ചു.
യു.എ.ഇ എല്ലാവർക്കും അഭയം നൽകാറുണ്ട്. എന്നാൽ അവിടെ രാഷ്ട്രീയ പ്രവർത്തനങ്ങൾ നടത്തുന്നതിന് നിയന്ത്രണമുണ്ട്. പാക് പ്രധാനമന്ത്രിയായിരുന്ന ബേനസീർ ഭൂട്ടോ ഉൾപ്പെടെയുള്ള പ്രമുഖ ലോകനേതാക്കൾക്ക് ഈ നിബന്ധനകൾ ബാധകമായിരുന്നുവെന്നും യു.എ.ഇ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |