SignIn
Kerala Kaumudi Online
Saturday, 20 April 2024 8.52 PM IST

ഭർത്താവിന്റെ പുനർജന്മം പശുവിനെ വിവാഹം ചെയ്ത് വയോധിക

fgghgh

നോം പെൻ : പശുവിന് ചിലരുടെ ജീവിതത്തിൽ മനുഷ്യനെപ്പോലെ തന്നെ പ്രാധാന്യമുണ്ടെന്ന് കരുതുന്നവർ ചുരുക്കമല്ല. എന്നാൽ പശുവിനെ തന്റെ ഭർത്താവിന്റെ പുനർജന്മമാണെന്ന് വിശ്വസിച്ചാലോ?​ സംഗതി സത്യമാണ്. സംഭവം ഇവിടെയൊന്നുമല്ല,​ അങ്ങ് കമ്പോഡിയയിലാണെന്ന് മാത്രം. ഒരു വർഷം മുമ്പ് മരിച്ചുപോയ തന്റെ ഭർത്താവ് പശുവായി പുനർജനിച്ചു എന്നാണ് കമ്പോഡിയയിലെ വടക്കുകിഴക്കൻ ക്രാറ്റി പ്രവിശ്യയിൽ താമസിക്കുന്ന 74 കാരിയായ ഖിം ഹാങിന്റെ വിശ്വാസം. അതുമാത്രമല്ല,​ ഭർത്താവ് പുനർജ്ജനിച്ചതെന്ന വിശ്വാസത്തിൽ പശുവിനെ വിവാഹം ചെയ്തിരിക്കുകയാണ് ഇവർ. തന്റെ ഭർത്താവ് ജീവിച്ചിരുന്നപ്പോൾ എപ്രകാരമാണോ പെരുമാറിയിരുന്നത് അതുപോലെയാണ് ഇപ്പോൾ പശു പെരുമാറുന്നത് എന്നാണ് അമ്മൂമ്മ പറയുന്നത്. പശുവിനൊപ്പമുള്ള ഇവരുടെ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. പശു തന്നെ സ്‌നേഹത്തോടെ ചുംബിക്കുകയും ഭർത്താവിന്റെ എല്ലാ സ്വഭാവങ്ങളും കാണിക്കുന്നതായും സ്ത്രീ പറയുന്നു.

പിന്നീട് ഒന്നും ആലോചിച്ചില്ല. എല്ലാ ചടങ്ങുകളോടും കൂടി ഇവർ പശുവിനെ വിവാഹം കഴിക്കുകയും ചെയ്തു. അതു മാത്രമല്ല,​ ഭർത്താവ് ജീവിച്ചിരുന്നപ്പോൾ ഉപയോഗിച്ച വസ്തുക്കളിൽ പലതും അവർ പശുവിന് നൽകുകയും ചെയ്തു. ഭർത്താവ് ഉപയോഗിച്ചിരുന്ന തലയണയടക്കമുള്ള തലയണകൾ തുന്നിച്ചേർത്ത് മെത്തയുണ്ടാക്കി അതിലാണ് പശുവിനെ കിടത്തുന്നത്.

അതേസമയം ഖിം ഹാങ്ങിന്റെ മകനും അവരുടെ വാദം അംഗീകരിക്കുന്നതായാണ് റിപ്പോർട്ട്. അമ്മ പറയുന്നത് വിശ്വസിക്കുന്നതായും അച്ഛനെ നല്ല രീതിയിൽ ജാഗ്രതയോടെ പരിചരിക്കുമെന്നും മകൻ പറയുന്നു. അവരുടെ മരണ ശേഷവും പരിപാലിക്കണമെന്നും പശു മരിച്ചാൽ മനുഷ്യനെ പോലെ അന്ത്യോപചാരങ്ങൾ നൽകാനും ഖിം മക്കളോട് നിർദ്ദേശിച്ചിട്ടുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.