ന്യൂഡൽഹി: ആർ.ജെ.ഡി അദ്ധ്യക്ഷൻ ലാലുപ്രസാദ് യാദവിന്റെ ഇളയമകനും ബീഹാർ പ്രതിപക്ഷ നേതാവുമായ തേജസ്വി യാദവും കളിക്കൂട്ടുകാരിയായ രാജശ്രീയുമായുള്ള വിവാഹനിശ്ചയം ഇന്നലെ കഴിഞ്ഞു.
തേജസ്വി യാദവിന്റെ സഹോദരി മിസ ഭാരതിയുടെ, ദക്ഷിണ ഡൽഹിയിലെ ഫാം ഹൗസിലായിരുന്നു വിവാഹ നിശ്ചയ ചടങ്ങ്. അടുത്ത ബന്ധുക്കൾ മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. വിവാഹം ബീഹാറിൽ വച്ച് ഗംഭീരമായി നടത്തുമെന്ന് ആർ.ജെ.ഡി. വൃത്തങ്ങൾ അറിയിച്ചു. തേജസ്വിക്ക് ഏഴ് സഹോദരിമാരും ഒരു സഹോദരനുമാണുള്ളത്. രാഘോപൂർ സീറ്റിൽ നിന്നുള്ള എം.എൽ.എയായ തേജസ്വി, 2015 മുതൽ 2017വരെ ബീഹാറിന്റെ ഉപമുഖ്യമന്ത്രിയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |