ടെൽ അവീവ്: മിസ് യൂണിവേഴ്സ് മത്സരത്തിന്റെ സെമിഫൈനൽ റൗണ്ടിനിടെ പൂച്ച കരയുന്ന ശബ്ദം അനുകരിച്ച വിശ്വസുന്ദരി ഹർനാസ് സന്ധുവിന്റെ വീഡിയോ വൈറലാകുന്നു. എന്താണ് പ്രിയപ്പെട്ട വിനോദമെന്ന അവതാരകൻ സ്റ്റീവ് ഹാർവിയുടെ ചോദ്യത്തിന് മൃഗങ്ങളെ അനുകരിക്കൽ എന്നായിരുന്നു ഹർനാസിന്റെ മറുപടി. മൃഗങ്ങളെ അനുകരിക്കാൻ ഹാർവി ആവശ്യപ്പെട്ടപ്പോൾ പൂച്ചയുടെ ശബ്ദമാണ് ഹർനാസ് അനുകരിച്ചത്. ഇതു കേട്ട് സഹമത്സരാർത്ഥികൾ ചിരിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. മിസ് യൂണിവേഴ്സ് മ്യാവൂ എന്ന ഹാഷ്ടാഗോടെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ തരംഗം തീർക്കുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |