ടെഹ്റാൻ: ഇറാൻ ബഹിരാകാശ പേടകം വിക്ഷേപിക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. ലോകശക്തികളുമായി ആണവായുധ കരാർ സംബന്ധിച്ച് വിയന്നയിൽ അനുനയ ചർച്ച നടക്കുന്നതിനിടെയാണിത്. പ്ലാനറ്റ് ലാബ്സ് വിക്ഷേപണം സംബന്ധിച്ച ചിത്രങ്ങൾ പുറത്തുവിട്ടു. സെമ്നാൻ പ്രവിശ്യയിലെ മരുഭൂമിയിൽ സ്ഥിതി ചെയ്യുന്ന ഇമാം ഖൊമനേയി ബഹിരാകാശ കേന്ദ്രത്തിലാണ് തയ്യാറെടുപ്പുകൾ നടക്കുന്നതെന്നാണ് വിവരം. ചിത്രങ്ങളിൽ വിക്ഷേപണത്തിന് സഹായിക്കുന്ന വാഹനങ്ങൾ വലിയ ഒരു ക്രെയ്നിന്റെ സമീപം നിറുത്തിയിട്ടിരിക്കുന്നത് ദൃശ്യമാണ്. റോക്കറ്റിനെ വിക്ഷേപമ സ്ഥാനത്ത് എത്തിക്കാൻ ഇത്തരം ക്രെയ്നുകളാണ് ഉപയോഗിക്കാറുള്ളത്. വലിയ ഭാരമുള്ള വസ്തുക്കൾ ഉയർത്താൻ സഹായിക്കുന്ന ഹൈഡ്രോളിക് ക്രെയ്നും ചിത്രത്തിലുണ്ട്.
നേരത്തെ ഇറാൻ സാറ്റലൈറ്റുകൾ വിക്ഷേപിക്കുന്നുണ്ടെന്ന് പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |