കോപ്പൻഹേഗൻ: ഡാനിഷ് ദ്വീപായ ബോൺഹോമിന്റേയും ദക്ഷിണ സ്വീഡിഷ് നഗരമായ സ്റ്റാഡിന്റേയും മദ്ധ്യഭാഗത്ത് ബാൾറ്റിക് കടലിൽ രണ്ട് ചരക്കുകപ്പലുകൾ കൂട്ടിയിടിച്ചു. രണ്ടുപേരെ കാണാതായി. ഡാനിഷ് കപ്പലായ കരിൻ ഹോയ്ജും ബ്രിട്ടീഷ് കപ്പലായ സ്കോട്ട് കാര്യറുമാണ് കൂട്ടിയിടിച്ചത്. ഇന്നലെ പ്രദേശിക സമയം വെളുപ്പിനെ മൂന്ന് മണിയ്ക്കാണ്. സംഭവം നടന്നത്. ഡാനിഷ് കപ്പലിലെ നാവികരെയാണ് കാണാതായത്. ഇവരെ കണ്ടെത്തുന്നതിനായി തെരച്ചിൽ ശക്തമാത്തി. ബ്രിട്ടീഷ് കപ്പലിലെ നാവികർ സുരക്ഷിതരാണ്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |