സാൻ ജ്യാൻ : സംഘാടകരും മത്സരാർത്ഥികളുമുൾപ്പെടെ 17 പേർക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ മിസ് വേൾഡ് മത്സരം താത്ക്കാലികമായി മാറ്റി വച്ചു. പ്യൂർട്ടോറിക്കോയിൽ ഡിസംബർ പതിനാറിനാണ് മത്സരം നടക്കേണ്ടിയിരുന്ന മത്സരമാണ് മാറ്റിവച്ചത്. മത്സരവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന എല്ലാവരുടേയും സുരക്ഷ മുൻനിറുത്തിയാണ് തീരുമാനമെന്ന് അധികൃതർ അറിയിച്ചു. അടുത്ത 90 ദിവസത്തിനുള്ളിൽ മത്സരം പുനഃക്രമീകരിക്കുമെന്ന് മിസ് വേൾഡ് സംഘടന പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നുണ്ട്. രോഗം സ്ഥിരീകരിച്ച മത്സരാർത്ഥികളിൽ മിസ് ഇന്ത്യ മാനസ വാരണാസിയും ഉൾപ്പെടുന്നു. കേസുകൾ വർദ്ധിച്ചതോടെ മിസ് വേൾഡ് മത്സരത്തിന്റെ മേൽനോട്ടം വഹിക്കുന്ന വൈറോളജിസ്റ്റുകളുമായും മെഡിക്കൽ വിദഗ്ധരുമായും കൂടിക്കാഴ്ച നടത്തിയ ശേഷമാണ് മത്സരം മാറ്റി വയ്ക്കാൻ തീരുമാനിച്ചത്. മത്സരാർത്ഥികളേയും സംഘാടകരേയും പരിശോധനകൾക്ക് വിധേയമാക്കി, കൊവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ച് സ്വദേശങ്ങളിലേക്ക് മടങ്ങാനനുവദിക്കുമെന്ന് സംഘാടകർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |