പാരീസ്: ഫ്രാൻസിൽ കൊവിഡ് വ്യാപനം വീണ്ടും ഉയരുന്നു. നിലവിൽ പ്രതിദിന രോഗികളുടെ എണ്ണം തുടർച്ചയായ നാലാം ദിവസവും ഒരു ലക്ഷം കടന്നു. രാജ്യത്ത് 100 പേരിൽ പരിശോധന നടത്തുമ്പോൾ അതിൽ പകുതിയോളം ആളുകളും പോസിറ്റീവ് ആകുന്നതായി ആരോഗ്യ വിദഗ്ദർ വ്യക്തമാക്കി. ആശുപത്രിയിൽ ചികിത്സ തേടുന്നവരുടെ എണ്ണത്തിലും കഴിഞ്ഞ മാസത്തേക്കാൾ കാര്യമായ വർദ്ധനയുണ്ട്. ഡെൽറ്റ വകഭേദമാണ് കൂടുതലാളുകളിലും കണ്ടു വരുന്നത്.
കഴിഞ്ഞ ആഴ്ച വൈറസ് ബാധിച്ച് ആയിരത്തിലധികം പേരാണ് മരിച്ചത്. ഇതോടെ രാജ്യത്തെ മൊത്തം കൊവിഡ് മരണ നിരക്ക് 1,22,000 ത്തിലെത്തി. ഫ്രഞ്ച്
പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ നേതൃത്വത്തിൽ അടിയന്തിര യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |