അബുദാബി: ഒമിക്രോൺ വ്യാപനവും കൊവിഡ് കേസുകളിലുണ്ടായ വർദ്ധനവും മൂലം കൂടുതൽ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ച് അബുദാബി. പുതിയ വ്യവസ്ഥകൾ തിങ്കളാഴ്ച മുതൽ നിലവിൽ വന്നതായി അബുദാബി മീഡിയ ഓഫീസ് ട്വിറ്ററിലൂടെ അറിയിച്ചു. കല്യാണം, മരണാനന്തര ചടങ്ങ്, കുടുംബങ്ങളുടെ ഒത്തുചേരലുകൾ എന്നിവയ്ക്ക് 60 ശതമാനം പേർക്ക് മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളൂ. ഇൻഡോർ ആഘോഷ പരിപാടികളിൽ പരമാവധി 50 പേർക്ക് പങ്കെടുക്കാം. ഔട്ട്ഡോർ ഇടങ്ങളിൽ നടക്കുന്ന പരിപാടികളിൽ 150 പേർക്ക് പങ്കെടുക്കാനാകും. ഹോട്ടലുകൾ പോലുള്ള താമസകേന്ദ്രങ്ങളിൽ സംഘടിപ്പിക്കുന്ന പരിപാടികൾക്ക് 50 പേർക്കാണ് പ്രവേശനാനുമതി. പൊതുപരിപാടികളിൽ പങ്കെടുക്കുന്നവർ അൽഹൊസൻ ഗ്രീൻപാസ് അടക്കമുള്ള വ്യവസ്ഥകൾക്കൊപ്പം 48 മണിക്കൂറിനകം ലഭിച്ച പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് സമർപ്പിക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |