വെല്ലിംഗ്ടൺ : മഹാമാരി ഒഴിഞ്ഞ് പഴയ ലോകത്തേക്കുള്ള തിരിച്ചുവരവ് ഉടൻ സാദ്ധ്യമാകണേയെന്ന പ്രാർത്ഥനകളും പുത്തൻ പ്രതീക്ഷകളുമായി വീണ്ടുമൊരു പുതുവർഷം കൂടി പിറന്നിരിക്കുകയാണ്. കൂടിച്ചേരലുകളോ ആഘോഷങ്ങളോ ഇല്ലാതെ ആർഭാടരഹിതമായ വരവേൽപ്പാണ് ഇത്തവണയും പുതുവർഷത്തിന് ലഭിച്ചിരുക്കുന്നത്. പസഫിക് ദ്വീപുകളായ ടോംഗോ, സമോവ, ക്രിസ്മസ് ഐലൻഡ് എന്നിവിടങ്ങളിലാണ് 2022 ആദ്യമെത്തിയത്. പിന്നീട് ന്യൂസിലൻഡിലും പുതുവർഷം പിറന്നു.
ആൾക്കൂട്ടങ്ങൾ പരമാവധി കുറച്ചെങ്കിലും വർണക്കാഴ്ചകൾക്ക് കുറവില്ലായിരുന്നു. വിവിധ വർണങ്ങളിലെ ലൈറ്റ് ഷോയുടെയും കണ്ണഞ്ചിപ്പിക്കുന്ന വെടിക്കെട്ടോടെയുമാണ് ന്യൂസിലൻഡിലെ ഓക്ലൻഡ് പുതുവർഷത്തെ വരവേറ്റത്. ഇവിടുത്തെ ഹാർബർ ബ്രിഡ്ജ്, സ്കൈ ടവർ തുടങ്ങിയ ഇടങ്ങളിലെ പുതുവർഷാഘോഷം എക്കാലത്തെയും പോലെ പ്രൗഡി നിലനിറുത്തി. ന്യൂസിലൻഡിന് തൊട്ടുപിന്നാലെ പുതുവർഷത്തെ വരവേറ്റ ഓസ്ട്രേലിയയിലും ആഘോഷങ്ങൾ വർണാഭമായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |