SignIn
Kerala Kaumudi Online
Thursday, 25 April 2024 7.30 AM IST

ഗ്രാമി പുരസ്കാര നിശ മാറ്റി വച്ചു

gh

വാഷിംഗ്ടൺ: ലോകരാജ്യങ്ങളിൽ ഒമിക്രോൺ വ്യാപനം ശമനമില്ലാതെ തുടരുന്ന സാഹചര്യത്തിൽ ഗ്രാമി അവാർഡ് നിശ മാറ്റിവയ്ക്കുന്നതായി സംഘാടകർ അറിയിച്ചു. ജനുവരി 31ന് ലോസ് ആഞ്ചലസിൽ നടത്താൻ തീരുമാനിച്ച പരിപാടി,​ നിലവിലെ സങ്കീർണമായ സാഹചര്യം കണക്കിലെടുത്ത് മാറ്റി വയ്ക്കുന്നുവെന്നും പുതുക്കിയ തീയതി പിന്നീട് അറിയിക്കുന്നമെന്നും സംഘാടകർ ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു. സംഗീത ലോകത്ത് മികവ് തെളിയിക്കുന്നവർക്കായി അമേരിക്കയിലെ നാഷണൽ അക്കാദമി ഒഫ് റെക്കോർഡിംഗ് ആർട്സ് ആൻഡ് സയൻസാണ് ഗ്രാമി പുരസ്‌കാരം നൽകുന്നത്. കഴിഞ്ഞ വർഷവും ജനുവരിയിൽ നടത്താനിരുന്ന അവാർഡ് നിശ കൊവിഡിനെ തുടർന്ന് കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് മാ‌ർച്ചിലാണ് നടത്തിയത്. അതേ സമയം പാർക് സിറ്റിയിൽ നടത്താനിരുന്ന സൺഡാൻസ് ഫിലിം ഫെസ്റ്റിവൽ കൊവിഡിനെ തുടർന്ന് ഓൺലൈനിൽ നടത്തുമെന്ന് അധികൃതർ അറിയിച്ചു. ഈ ഞായറാഴ്ച നടത്താനിരുന്ന ക്രിട്ടിക്സ് ചോയ്സ് അവാർഡും മാറ്റിവെച്ചതായി സംഘാടകർ അറിയിച്ചിട്ടുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.