സോൾ: ദക്ഷിണ കൊറിയൻ സിനിമതാരവും മോഡലുമായ കിംമി -സു (29) അന്തരിച്ചു.ബുധനാഴ്ചയാണ് മരണം സംഭവിച്ചതെങ്കിലും മരണകാരണം എന്താണെന്ന് കുടുംബാംഗങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. കിംമിയുടെ മരണവുമായി ബന്ധപ്പെട്ട് സാമൂഹിക മാദ്ധ്യമങ്ങളിൽ ഒട്ടേറെ അഭ്യൂഹങ്ങൾ പ്രചരിക്കുന്നുണ്ടെന്നും എന്നാൽ നടിയെ സ്നേഹിക്കുന്നവർ ഈ അസത്യ പ്രചരണങ്ങളിൽ വിശ്വസിക്കരുതെന്നും മരണ വാർത്ത സ്ഥിരീകരിച്ചു കൊണ്ട് കുടുംബാംഗങ്ങൾ പ്രസ്താവനയിറക്കി. 2018 ൽ പുറത്തിറങ്ങിയ ലിപ്സ്റ്റിക് റെവല്യൂഷൻ എന്ന ചിത്രത്തിലൂടെയായിരുന്നു കിംമി സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. 2020 ൽ പുറത്തിറങ്ങിയ ഹായ് ബായ് മമാ എന്ന ടെലിവിഷൻ സീരിസിൽ ശ്രദ്ധേയമായ വേഷത്തിൽ അഭിനയിച്ചിരുന്നു. ദ കേഴ്സ്ഡ്; ഡെഡ് മാൻസ്പ്രേ ആണ് അവസാനമായി അഭിനയിച്ച ചിത്രം. ഡിസ്നി ഹോട്ട്സ്റ്റാറിൽ റിലീസ് ചെയ്ത സ്നോഡ്രോപ്പ് എന്ന ടെലിവിഷൻ സീരിസിലും അഭിനയിച്ചിട്ടുണ്ട്. മെമറീസ്, ക്യൂൻഗമീസ് വേൾഡ് , ദി കഴ്സ്ഡ് ഡെഡ് മാൻസ് പ്രേ എന്നിവയാണ് മറ്റു ചിത്രങ്ങൾ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |