മൊഗാദിഷു : സൊമാലിയയുടെ തലസ്ഥാനമായ മൊഗാദിഷുവിൽ വിമാനത്താവളത്തിന് സമീപം വൻ കാർ ബോംബ് സ്ഫോടനം. എട്ട് പേർ കൊല്ലപ്പെട്ടു. ഒരു ഡസനിലേറെ പേർക്ക് പരിക്കേറ്റു. പത്തോളം വാഹനങ്ങൾ സ്ഫോടനത്തിൽ നശിച്ചു.
അൽ - ഷബാബ് തീവ്രവാദികളാണ് സ്ഫോടനത്തിന് പിന്നിൽ. അൽ ഖ്വയിദയുമായി ബന്ധമുള്ള തീവ്രവാദ ഗ്രൂപ്പായ അൽ - ഷബാബ് സൊമാലിയയുടെ തലസ്ഥാന നഗരത്തിലുൾപ്പെടെ പല ഭാഗങ്ങളിലും സ്ഫോടനങ്ങൾ നടത്തിട്ടുണ്ട്. വിദേശ ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ടാണ് സ്ഫോടനം നടത്തിയതെന്നാണ് വിവരം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |