പാരീസ് : രക്തബന്ധമുള്ളവർ തമ്മിലെ ലൈംഗിക ബന്ധം (ഇൻസെസ്റ്റ് ) നിയമപരമായി നിരോധിക്കാനൊരുങ്ങുന്നതായി ഫ്രാൻസ്. നിലവിൽ ഫ്രാൻസിൽ 18 വയസിന് മുകളിലുള്ള ആർക്കും പരസ്പര സമ്മതത്തോടെ ആരുമായും ലൈംഗിക ബന്ധത്തിലേർപ്പെടാമെന്ന് നിയമം അനുശാസിക്കുന്നു. എന്നാൽ, ഇനി പിതാവ്, മാതാവ്, മകൻ, മകൾ, സഹോദരങ്ങൾ തുടങ്ങി രക്തബന്ധത്തിൽപ്പെട്ടവരുമായുള്ള ലൈംഗിക ബന്ധം ക്രിമിനൽ കുറ്റമാക്കുമെന്ന് സെക്രട്ടറി ഒഫ് സ്റ്റേറ്റ് ഫോർ ചിൽഡ്രൻ ആഡ്രിയാൻ ടാക്വെ പറഞ്ഞു. ഫ്രാൻസിൽ നിലവിൽ പത്തിലൊരാൾ ഇത്തരം ബന്ധങ്ങളുടെ ഇരകളാണെന്നും ഇതിൽ 78 ശതമാനം സ്ത്രീകളാണെന്നും വെറും 10 ശതമാനം മാത്രമാണ് പരാതി നൽകുന്നതെന്നും ഒരു സർവേയിൽ വ്യക്തമായിരുന്നു. മിക്ക യൂറോപ്യൻ രാജ്യങ്ങളും രക്തബന്ധത്തിലുള്ളവരുമായുള്ള ലൈംഗിക ബന്ധം നേരത്തെ നിരോധിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |