SignIn
Kerala Kaumudi Online
Friday, 26 April 2024 2.50 AM IST

കൊവിഡ് വ്യാപനം: വിവാഹം മാറ്റി വച്ച് ജസീന്ത ആർഡേൻ

vcgfgf

വെല്ലിംഗ്ടൺ: രാജ്യത്ത് ഒമിക്രോൺ സ്ഥിരീകരിച്ചതിന് പിന്നാലെ,​ കൊവിഡ് കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ സ്വന്തം വിവാഹം തന്നെ മാറ്റി വച്ച് ജനങ്ങൾക്ക് മാതൃകയായി ന്യൂസിലാന്റ് പ്രധാനമന്ത്രി ജസീന്ത ആർഡേൺ. നിലവിലെ സാഹചര്യത്തിൽ കൊവിഡ് നിയന്ത്രണങ്ങൾ കശനമാക്കിക്കൊണ്ടുള്ള പ്രഖ്യാപനത്തിനിടയിലാണ് ജസീന്ത തന്റെ വിവാഹം മാറ്റിവച്ച വിവരവും അറിയിച്ചത്. ടെലിവിഷൻ അവതാരകനായ ക്ലാർക്ക് ഗേഫോഡാണ് ജസീന്തയുടെ പങ്കാളി. വർഷങ്ങൾ നീണ്ട പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരാകാൻ തീരുമാനിച്ചത്.

അതേ സമയം വിവാഹത്തിൽ പങ്കെടുക്കാൻ ഒരു നഗരത്തിൽ നിന്ന് മറ്റൊരു നഗരത്തിലേക്ക് യാത്ര ചെയ്ത ഒരു കുടുംബത്തിലെ 9 പേർക്ക് അടുത്തിടെ ഒമിക്രോൺ സ്ഥിരീകരിച്ചതോടെയാണ് നിയന്ത്രണങ്ങൾ കർശനമാക്കാൻ ന്യൂസിലാന്റ് സർക്കാർ തീരുമാനിച്ചത്. സമൂഹ വ്യാപനത്തിനുള്ള സാദ്ധ്യത മുന്നിൽ കണ്ടാണ് തീരുമാനമെന്ന് ജസീന്ത അറിയിച്ചു. പുതിയ നിയന്ത്രണങ്ങളനുസരിച്ച് ഇനി മുതൽ രാജ്യത്ത് പൊതുചടങ്ങുകളിൽ പങ്കെടുക്കണമെങ്കിൽ വാക്സിന്റെ ഇരുഡോസുകളും സ്വീകരിച്ചിരിക്കണം.പൊതു ചടങ്ങിൽ പങ്കെടുക്കാനാവുന്നവരുടെ എണ്ണം പരമാവധി 100 ആയി ചുരുക്കിയിട്ടുണ്ട്. കൂടാതെ പൊതുഗതാഗത സംവിധാനം ഉപയോഗിക്കുന്നവരും പൊതുയിടങ്ങൾ സന്ദർശിക്കാനും നിർബന്ധമായും മാസ്‌ക് ധരിച്ചിരിക്കണം. പുതിയ നിയന്ത്രണങ്ങൾ അടുത്ത മാസം അവസാനം വരെ തുടരാനാണ് സർക്കാർ നീക്കം. ന്യൂസിലാന്റിൽ ഇതുവരെ 15104 കൊവിഡ് കേസുകളും 52 മരണങ്ങളുമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

' ജീവിതം അങ്ങനെയാണ്. കൊവിഡ് വ്യാപനത്തിൽ ദുരിതമനുഭവിക്കുന്ന ആയിരക്കണക്കിന് ന്യൂസിലാന്റുകാരിൽ നിന്ന് ഞാൻ വ്യത്യസ്തയല്ല. നമ്മുടെ ഏറ്റവും പ്രിയപ്പെട്ട ഒരാൾക്ക് ഗുരുതരമായ രോഗം വരുമ്പോൾ അവരോടൊപ്പം സമയം ചെലവഴിക്കാൻ കഴിയാത്തതാണ് ഏറ്റവും വലിയ വേദന. ഞാൻ അവരുടെ വേദനയിൽ പങ്കുചേരുകയാണ്.'

- ജസിന്ത ആർഡേൻ

ന്യൂസിലൻഡ് പ്രധാനമന്ത്രി

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.