സോൾ : ദക്ഷിണ കൊറിയയുടെ കിഴക്കൻ തീരദേശ മേഖലയിൽ ശക്തമായ കാട്ടുതീയെ തുടർന്ന് 6,000ത്തിലേറെ പേരെ മാറ്റിപ്പാർപ്പിച്ചു. തലസ്ഥാനമായ സോളിന് 330 കിലോമീറ്റർ അകലെ തെക്ക് - കിഴക്കായി സ്ഥിതി ചെയ്യുന്ന ഉൽജിൻ മേഖലയിൽ 21,179 ഏക്കർ വനപ്രദേശം ഇതുവരെ കാട്ടുതീയിൽ കത്തിനശിച്ചു. വെള്ളിയാഴ്ച രാവിലെ ആരംഭിച്ച കാട്ടുതീ ഉൽജിനിലും തുടർന്ന് സമീപ പ്രദേശമായ സംചോകിലും വ്യാപിക്കുകയായിരുന്നു. ശക്തമായ കാറ്റും വരണ്ട കാലാവസ്ഥയും തീ ആളിപ്പടരാനിടയാക്കി. ആളപായമില്ല. 153 വീടുകൾ നശിച്ചെന്നാണ് പ്രാഥമിക കണക്ക്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |