സോൾ : വീണ്ടും ബാലിസ്റ്റിക് മിസൈൽ പരീക്ഷണം നടത്തി ഉത്തര കൊറിയ. ഈ വർഷം രാജ്യം നടത്തുന്ന 9ാമത്തെ മിസൈൽ പരീക്ഷണമാണിത്. കൊറിയൻ ഉപദ്വീപിന്റെ കിഴക്കൻ തീരത്തെ കടലിലാണ് മിസൈലിന്റെ പരീക്ഷണം നടന്നതെന്ന് ദക്ഷിണ കൊറിയയിലെ ജോയിന്റ് ചീഫ് ഒഫ് സ്റ്റാഫ് പറഞ്ഞു.
ഉത്തര കൊറിയൻ തലസ്ഥാനമായ പ്യോംഗ്യാംഗിന് സമീപത്തെ സുനാൻ പ്രദേശത്ത് നിന്നാണ് മിസൈൽ വിക്ഷേപിച്ചത്. 560 കിലോമീറ്റർ വരെ ഉയരത്തിൽ കുതിച്ച മിസൈൽ 270 കിലോമീറ്റർ അകലെയുള്ള ലക്ഷ്യസ്ഥാനത്ത് പതിച്ചു. മിസൈലിന്റെ കൂടുതൽ വിവരങ്ങൾ സംബന്ധിച്ച് ദക്ഷിണ കൊറിയയിലെയും യു.എസിലെയും രഹസ്യാന്വേഷണ വിദഗ്ദ്ധരുടെ അന്വേഷണം നടക്കുന്നുണ്ട്.
അത്യാധുനിക ഹൈപ്പർ സോണിക് മിസൈലുകൾ ഉൾപ്പെടെ ഈ വർഷം പരീക്ഷണം നടത്തിയവയുടെ കൂട്ടത്തിലുണ്ടെന്നാണ് റിപ്പോർട്ട്. മാർച്ച് 9ന് ദക്ഷിണ കൊറിയയിൽ പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പശ്ചാത്തലത്തിലാണ് ഉത്തര കൊറിയൻ മിസൈൽ പരീക്ഷണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |