പാരീസ് : ഫാഷൻ ഷോകളിൽ നിന്ന് തനിക്ക് ലഭിച്ച വരുമാനം യുക്രെയിനിലെ ദുരിത ബാധിതർക്ക് നൽകുമെന്ന് സൂപ്പർ മോഡൽ ജിജി ഹാദിദ്. ഫാൾ 2022 ഷോകളിൽ നിന്ന് ലഭിച്ച വരുമാനത്തിൽ മുഴുവനും യുക്രെയിൻ ദുരിതാശ്വാസത്തിനും ഒപ്പം അതിൽ ഒരു ഭാഗം പലസ്തീൻ ജനതയ്ക്ക് നൽകുന്നുണ്ടെന്നും ജിജി വ്യക്തമാക്കി. ലോകപ്രശസ്ത ഫാഷൻ ഹൗസുകൾ ഈ വർഷം നടത്തിയ ഒട്ടുമിക്ക ഷോകളിലും ജിജിയുടെ സാന്നിദ്ധ്യമുണ്ടായിരുന്നു. യുക്രെയിൻ ജനതയ്ക്കൊപ്പമുള്ള തന്റെ പിന്തുണ തുടരുമെന്നും ജിജി വ്യക്തമാക്കി. ഫാഷൻ ലോകത്ത് നിന്ന് നിരവധി പേർ യുക്രെയിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് രംഗത്തെത്തിയിരുന്നു. നൈക്കി, ഷനെൽ, ലൂയി വീറ്റൺ തുടങ്ങിയ പ്രമുഖ ബ്രാൻഡുകൾ പലതും റഷ്യയിലേക്കുള്ള കയറ്റുമതി നിറുത്തിയിരിക്കുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |