SignIn
Kerala Kaumudi Online
Tuesday, 23 April 2024 4.17 PM IST

പിങ്ക് നിറമണിഞ്ഞ് വാഷിംഗ്ടൺ

cherry-blossoms

വാഷിംഗ്ടൺ: 2019ന് ശേഷം ആദ്യമായി വാഷിംഗ്ടൺ ഡി.സിയിൽ സന്ദർശകരെ പ്രവേശിപ്പിച്ച് നാഷണൽ ചെറി ബ്ലോസം ഫെസ്റ്റിവലിന് തുടക്കം. നിരവധി ടൂറിസ്റ്റുകളാണ് പൂത്തുലഞ്ഞ് നില്കുന്ന ചെറിപ്പൂക്കൾ വീക്ഷിക്കാൻ എത്തുന്നത്. കൊവിഡിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ രണ്ട് വർഷവും ചെറിബ്ലോസം സീസൺ ആളും ആരവവുമില്ലാതെ നിശബ്ദമായാണ് കടന്നുപോയത്. വർഷത്തിലൊരിക്കൽ സംഭവിക്കുന്ന ഈ പുഷ്പ വസന്തം ആളുകൾക്ക് വീട്ടിലിരുന്ന് ഓൺലൈനായി വീക്ഷിക്കാൻ അവസരമൊരുക്കിയിരുന്നു.

മാർച്ച് അവസാനത്തിൽ തുടങ്ങി ഏപ്രിൽ ആദ്യം വരെ നീളുന്ന ചെറി ബ്ലോസം സീസൺ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സഞ്ചാരികളെ ആകർഷിക്കുന്ന കാലം കൂടിയാണ്. മനോഹരമായ പിങ്ക് നിറത്തിലെ പൂക്കൾ വിരിയുന്ന ഈ സമയം ജപ്പാൻകാർക്ക് ഉത്ഭവത്തിന് സമാനമാണ്.

ഇത്തവണത്തെ വാഷിംഗ്ടൺ ചെറി ബ്ലോസം ഫെസ്റ്റിവലിന് മറ്റൊരു പ്രത്യേകതയുണ്ട്. 1912ൽ ടോക്കിയോ മേയർ വാഷിംഗ്ടണിലേക്ക് 3,000 ചെറി ബ്ലോസം മരങ്ങൾ സംഭാവന നൽകിയതിന്റെ 110ാം വാർഷികം കൂടി ഇത്തവണ ആചരിക്കുന്നുണ്ട്. ഫെസ്റ്റിവലിനോടനുബന്ധിച്ച് വിവിധ പരിപാടികളും നടക്കും. പ്രശസ്തമായ ചെറി ബ്ലോസം പരേഡ് ഏപ്രിൽ 9ന് നടക്കും. അതേ സമയം, ഫെസ്റ്റിവലിൽ പങ്കെടുക്കാൻ എത്തുന്നവർ മാസ്ക് ധരിക്കുകയും വാക്സിനേഷൻ സർട്ടിഫിക്കറ്റ് കരുതുകയും വേണം. ഞായറാഴ്ച ആരംഭിച്ച ഫെസ്റ്റിവൽ ഏപ്രിൽ 17നാണ് അവസാനിക്കുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.